• Home
  • News
  • പച്ച അണിയാൻ പടപ്പുറപ്പാട്

പച്ച അണിയാൻ പടപ്പുറപ്പാട്

കുവൈത്ത് സിറ്റി∙ രാജ്യം ‌പച്ചപിടിപ്പിക്കാനുള്ള യുഎൻ ഹാബിറ്റാറ്റ് പദ്ധതി കുവൈത്തിൽ തുടരുന്നു. അൽ‌ അബ്‌ദലിയ തീരത്ത് 1000 മരം നടന്ന പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നടീൽ യുഎൻ ഹാബിറ്റാറ്റ് കുവൈത്ത് – ജിസിസി മേധാവി ഡോ.അമീറ അൽ ഹസ്സൻ ഉദ്ഘാടനം ചെയ്തു.
 ആഗോള കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ഹരിതവൽക്കരണമെന്ന് അവർ പറഞ്ഞു. മഴയുടെ അഭാവവും ഉയർന്ന താപനിലയും കാര്യമായ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നുണ്ട്. അതിന്റെ പ്രത്യാഘാതങ്ങൾ മറികടക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗം കൂടിയാണ് വൃക്ഷത്തൈ നടലെന്നും ‌ഡോ.അമീറ പറഞ്ഞു.
 മരുഭൂമിയിൽ വളരുന്നതും കുറഞ്ഞതോതിൽ മാത്രം വെള്ളം വലിച്ചെടുക്കുന്നതുമായ വൃക്ഷങ്ങളാണ് വച്ചുപിടിപ്പിക്കുന്നത്. 50 ലേറെ സ്ഥാനപതിമാർ പങ്കെടുത്തു. കെഒസിയുടെ സഹകരണത്തോടെയാണ് ഹരിതവൽക്കരണം.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All