• Home
  • News
  • മാളുകളില്‍ പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയേക്കുമെന്ന് അധികൃതര്‍

മാളുകളില്‍ പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയേക്കുമെന്ന് അധികൃതര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മാളുകളിലെയും മറ്റും പ്രവേശനത്തിന് കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയേക്കും. ഇതിനായി ഡിജിറ്റല്‍ സിവില്‍ ഐഡിയില്‍ ബൂസ്റ്റര്‍ ഡോസ് വിവരങ്ങള്‍ കൂടി ഉള്‍പെടുത്താന്‍ അധികൃതര്‍ നീക്കമാരംഭിച്ചു.

ബൂസ്റ്റര്‍ ഡോസ് വിവരങ്ങള്‍ ഡിജിറ്റല്‍ സിവില്‍ ഐഡിയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം സുപ്രീം എമര്‍ജന്‍സി കമ്മിറ്റിയുടെ പരിഗണയിലാണ്. നിലവില്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് ഓറഞ്ചു നിറത്തിലും രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് പച്ച നിറത്തിലുമാണ് സിവില്‍ ഐ.ഡി ആപ്ലിക്കേഷനില്‍ സ്റ്റാറ്റസ് കാണിക്കുന്നത്.

നിലവില്‍ വാണിജ്യ സമുച്ചയങ്ങള്‍, മന്ത്രാലയങ്ങള്‍, പള്ളികള്‍, പൊതുഗതാഗതം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശനത്തിന് ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്. ബൂസ്റ്റര്‍ ഡോസിന് ഏതുതരം അടയാളമാകും എന്ന് തീരുമാനമായിട്ടില്ല. ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരുടെ സ്റ്റാറ്റസ് വീണ്ടും ഓറഞ്ച് നിറത്തിലേക്ക് മാറ്റുന്നകാര്യവും പരിഗണയിലുണ്ട് .

കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് മൊബൈല്‍ ഐഡി ആപ്പ് അപ്‌ഡേറ്റ് ചെയ്യും. ഇതോടെ പൊതു സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ബൂസ്റ്റര്‍ ഡോസും നിര്‍ബന്ധമാക്കുമെന്നാണ് സൂചന. അതിനിടെ ഒമിക്രോണ്‍ വൈറസ് സംബന്ധിച്ച അന്താരാഷ്ട്ര വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ എല്ലാവരും ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന് മുന്നോട്ടു വരണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു .

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All