• Home
  • News
  • അബുദാബി റോഡുകളിൽ ഡ്രൈവറില്ലാ ടാക്സികൾ

അബുദാബി റോഡുകളിൽ ഡ്രൈവറില്ലാ ടാക്സികൾ

അബുദാബി∙ പരിസ്ഥിതി സൗഹൃദ സൗജന്യ ഡ്രൈവറില്ലാ ടാക്‌സികളുടെ (ടക്സൈ) സേവനം അബുദാബി റോഡുകളിലേക്കും വ്യാപിപ്പിച്ചു. യാസ് ഐലൻഡിലെ പരീക്ഷണയോട്ടം വിജയിച്ചതോടെയാണ് നടപടി.  പൊതുനിരത്തുകളിൽ ഡ്രൈവറില്ലാ വാഹനം സർവീസ് നടത്തുന്ന ദൃശ്യം അബുദാബി മീഡിയ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.

നവീന ക്യാമറകളുടെയും സെൻസറുകളുടെയും സഹായത്തോടെ മറ്റു വാഹനങ്ങളുടെ സാന്നിധ്യം സ്വയം മനസ്സിലാക്കി കൂട്ടിയിടിക്കാതെയും വേഗം നിയന്ത്രിച്ചും സഞ്ചരിക്കുന്നതാണ് ഇവയുടെ രീതി. ആദ്യഘട്ടത്തിൽ 3 സ്വയം നിയന്ത്രിത വാഹനങ്ങളാണ് റോഡിൽ ഇറക്കിയത്. പ്രകൃതി സൗഹൃദ സ്വയം നിയന്ത്രിത വാഹനം മേഖലയിൽ ആദ്യമാണെന്നും വൈകാതെ കൂടുതൽ വാഹനങ്ങൾ വ്യത്യസ്ത മേഖലകളിലേക്കു വ്യാപിപ്പിക്കുമെന്നും നഗരസഭാ, ഗതാഗത വിഭാഗം അറിയിച്ചു.

നവംബർ 23ന് അബുദാബി യാസ് ഐലൻഡിൽ നടന്ന സ്മാർട് സിറ്റി ഉച്ചകോടിയിലാണ് ടക്സൈ പുറത്തിറക്കിയത്. ഇതോടനുബന്ധിച്ച് ദ്വീപിലെ യാസ് ബീച്ച്, ഇത്തിഹാദ് അരീന തുടങ്ങി 9 സ്ഥലങ്ങളിലേക്കു സൗജന്യ യാത്ര അനുവദിച്ചിരുന്നു. ഹോട്ടൽ, റസ്റ്ററന്റ്, ഷോപ്പിങ് മാൾ, കോഫി ഷോപ്പ് എന്നിവിടങ്ങളിൽ എത്തുന്ന സന്ദർശകർക്കു ഇത് അനുഗ്രഹമായിരുന്നു.

ഇതേ തുടർന്നാണ് ഓട്ടോണമസ് വാഹനങ്ങൾ റോഡിലേക്കും വ്യാപിപ്പിച്ചത്. വിവിധ മേഖലകളിലെ ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമായിരുന്നു യാസ് ഐലൻഡിലെ പരീക്ഷണയോട്ടം. ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്വയം നിയന്ത്രിത  വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിൽ പരീക്ഷണ ഘട്ടത്തിൽ സേഫ്റ്റി ഓഫിസർ ഉണ്ടാകുമെങ്കിലും വാഹനം നിയന്ത്രിക്കില്ല.

ഡ്രൈവറില്ലാ വാഹനത്തിൽ കയറാനുള്ള ജനങ്ങളുടെ പേടി അകറ്റുന്നതോടൊപ്പം റോഡിലെ മറ്റു വാഹനങ്ങളുമായുള്ള ഇടപെടൽ മനസിലാക്കാനാണിതെന്നും പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ മാത്രമേ സേഫ്റ്റി ഓഫിസർ ഇടപെടൂ.ജി42 ഗ്രൂപ്പിനു കീഴിലുള്ള ഡേറ്റ അനലറ്റിക്‌സ് സ്ഥാപനമായ ബയാനത്തിന്റെയും സംയോജിത ഗതാഗത കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി. ടിഎക്സ്എഐ ആപ് ഡൗൺലോഡ് ചെയ്തും റോബോ ടാക്സി ബുക്ക് ചെയ്യാം

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All