• Home
  • News
  • മ​യ​ക്കു​മ​രു​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന ഓ​ൺ​ലൈ​ൻ സൈ​റ്റു​ക​ൾക്കെ​തി​രെ ഷാ​ർ​ജ

മ​യ​ക്കു​മ​രു​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന ഓ​ൺ​ലൈ​ൻ സൈ​റ്റു​ക​ൾക്കെ​തി​രെ ഷാ​ർ​ജ പൊ​ലീ​സ്​

ഷാ​ർ​ജ: നി​രോ​ധി​ത മ​രു​ന്നു​ക​ളു​ടെ വി​ൽ​പ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഫോ​ൺ​കോ​ളു​ക​ൾ ല​ഭി​ച്ചാ​ൽ ന​മ്പ​ർ ബ്ലോ​ക്ക് ചെ​യ്‌​ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ഷാ​ർ​ജ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. സോ​ഷ്യ​ൽ നെ​റ്റ്‌​വ​ർ​ക്കി​ങ് സൈ​റ്റു​ക​ളി​ലൂ​ടെ​യും ഫോ​ൺ​വി​ളി​ക​ളി​ലൂ​ടെ​യും മ​യ​ക്കു​മ​രു​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൊ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളോ​ട്​ ഇ​ക്കാ​ര്യം അ​ഭ്യ​ർ​ഥി​ച്ച​ത്. ഇ​ത്ത​രം കോ​ളു​ക​ൾ പ​ല​ർ​ക്കും പ​ല​പ്പോ​ഴാ​യി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ്​ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം ന​മ്പ​റു​ക​ളും വെ​ബ്‌​സൈ​റ്റു​ക​ളും സോ​ഷ്യ​ൽ നെ​റ്റ്‌​വ​ർ​ക്കു​ക​ളും ട്രാ​ക്ക് ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​വ​യി​ൽ പ​ല​തും ഇ​തി​ന​കം ത​ട​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഷാ​ർ​ജ പൊ​ലീ​സി​ലെ ആ​ൻ​റി ന​ർ​കോ​ട്ടി​ക് ഡി​പ്പാ​ർ​ട്ട്‌​മെൻറ്​ ഡ​യ​റ​ക്​​ട​ർ ലെ​ഫ്. കേ​ണ​ൽ മ​ജീ​ദ് അ​ൽ അ​സം പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രി​ൽ​നി​ന്ന് യു​വാ​ക്ക​ളെ സം​ര​ക്ഷി​ക്കാ​ൻ പൊ​ലീ​സ് രാ​പ്പ​ക​ലി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​സം പ​റ​ഞ്ഞു.

മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തോ​ട് യു.​എ.​ഇ​ക്ക് സ​ഹി​ഷ്​​ണു​ത​യി​ല്ലാ​ത്ത ന​യ​മാ​ണു​ള്ള​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണ്. അ​ന്താ​രാ​ഷ്​​ട്ര​നി​ല​വാ​ര​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ യു.​എ.​ഇ​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തിന്റെ നി​ര​ക്ക് കു​റ​വാ​ണ്. സ്​​കൂ​ളു​ക​ളി​ലും തെ​രു​വു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ യു​ദ്ധം എ​ന്ന​ത്തേ​ക്കാ​ളും പ്ര​ധാ​ന​മാ​ണി​പ്പോ​ൾ. മ​യ​ക്കു​മ​രു​ന്ന് ആ​സ​ക്തി​യു​ടെ പാ​ത ര​ണ്ടു​ത​ര​ത്തി​ൽ അ​വ​സാ​നി​ക്കും. ഒ​ന്നു​കി​ൽ ആ ​വ്യ​ക്തി മ​രി​ക്കും അ​ല്ലെ​ങ്കി​ൽ, അ​യാ​ൾ ജ​യി​ലി​ൽ അ​വ​സാ​നി​ക്കും -അ​സം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കു​ട്ടി​ക​ളെ അ​വ​ഗ​ണി​ക്കു​ക​യോ അ​വ​ഹേ​ളി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​കാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന​തി​നാ​ൽ മാ​താ​പി​താ​ക്ക​ൾ അ​വ​രെ ശ​രി​യാ​യി പ​രി​പാ​ലി​ക്ക​ണ​മെ​ന്ന് പു​ന​ര​ധി​വാ​സ വി​ഭാ​ഗം മേ​ധാ​വി ലെ​ഫ്. കേ​ണ​ൽ അ​മ​ർ അ​ൽ ഹ​ർ​മൂ​ദി പ​റ​ഞ്ഞു. പ​ല മ​യ​ക്കു​മ​രു​ന്ന് ഡീ​ല​ർ​മാ​രും ഇ​ൻ​റ​ർ​നെ​റ്റ് വ​ഴി മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ക​യും ഓ​ൺ​ലൈ​ൻ​വ​ഴി പ​ണം അ​യ​ക്കു​ക​യും ചെ​യ്യു​ന്നു. പ​ല വെ​ബ്‌​സൈ​റ്റു​ക​ളും വ്യ​ത്യ​സ്​​ത ത​രം മ​യ​ക്കു​മ​രു​ന്നു​ക​ളും നി​യ​ന്ത്രി​ത മ​രു​ന്നു​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്ന് മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ബോ​ധ​വ​ത്​​ക​ര​ണ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ റാ​ഷി​ദ് അ​ൽ ഷെ​യ്ഹി പ​റ​ഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All