• Home
  • News
  • ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച് നവജാത ശിശുവിനെ ഫ്‌ളഷ് ടാങ്കിലിട്ട് കൊന്നു; 23-കാ

ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച് നവജാത ശിശുവിനെ ഫ്‌ളഷ് ടാങ്കിലിട്ട് കൊന്നു; 23-കാരി അറസ്റ്റിൽ

തഞ്ചാവൂര്‍: നവജാത ശിശുവിനെ ആശുപത്രി ശുചിമുറിയുടെ ഫ്‌ളഷ്ടാങ്കിലിട്ട് കൊന്ന് അമ്മ. അവിവാഹിതയായ യുവതി താന്‍ പ്രസവിച്ചത് ആരും അറിയാതിരിക്കാനാണ് ഈ ക്രൂരകൃത്യം ചെയ്തത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് നടുക്കുന്ന സംഭവം നടന്നത്. തഞ്ചാവൂര്‍ സ്വദേശി ബുഡാലൂര്‍ സ്വദേശിയായ പ്രിയദര്‍ശിനിയാണ് ക്രൂര കൃത്യം നടത്തിയത്. പ്രിയദര്‍ശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

കൊലപാതകം മറച്ചുവച്ചതിന് പ്രിയദര്‍ശനിയുടെ മാതാപിതാക്കളെയും തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തില്‍ നിന്നു ഗര്‍ഭം ധരിച്ച പ്രിയദര്‍ശിനി ഇക്കാര്യം പുറത്തറിയുന്നത് നാണക്കേടാകുമെന്ന് ഭയന്ന് ഒളിച്ചു വെയ്ക്കുകയായിരുന്നു. പ്രസവമടുത്തതോടെ കഴിഞ്ഞ വ്യാഴാഴ്ച വയറുവേദനയെന്ന് പറഞ്ഞ് തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. 

പ്രസവ വാര്‍ഡോ, പ്രസവ ചികിത്സയോ ഇല്ലാത്ത ആശുപത്രിയില്‍ ഐ.സി.യുവിലെ ശുചിമുറിക്കകത്തു കയറിയ യുവതി പ്രസവ ശേഷം കുഞ്ഞിനെ ഫ്‌ളഷ് ടാങ്കില്‍ ഒളിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നു രക്ഷപ്പെട്ടു. ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്‌ളഷ് ടാങ്ക് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് തുറന്നു നോക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതിയും മാതാപിതാക്കളും കുടുങ്ങിയത്.

ഇരുപത്തിമൂന്ന് വയസുകാരിയാണ് പ്രിയദര്‍ശിനി. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകം ഐപിസി 302, തെളിവ് നശിപ്പിക്കല്‍ ഐപിസി 201 എന്നീ വകുപ്പുകളാണ് പ്രിയദര്‍ശനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All