• Home
  • News
  • പ്രതീക്ഷ നങ്കൂരമിട്ടു; ഇനി കപ്പൽ ടൂറിസം സീസൺ

പ്രതീക്ഷ നങ്കൂരമിട്ടു; ഇനി കപ്പൽ ടൂറിസം സീസൺ

ദോഹ∙ ഇത്തവണത്തെ കപ്പൽ ടൂറിസം സീസണിൽ തിരക്കേറുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തർ  ടൂറിസം ചെയർമാൻ. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്ന് 19 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ദോഹ തുറമുഖം വീണ്ടും സഞ്ചാരികളെ വരവേൽക്കുന്നത്.

78 കപ്പലുകളാണ് സഞ്ചാരികളുമായി ഇത്തവണ എത്തുകയെന്ന് ഖത്തർ ടൂറിസം ചെയർമാൻ അക്ബർ അൽ ബേക്കർ വ്യക്തമാക്കി. 11 കപ്പലുകൾ ദോഹയിലേക്ക് ആദ്യമായെത്തുന്നവയാണ്. ദോഹ തുറമുഖത്ത് കൂടുതൽ സൗകര്യങ്ങളോടെ യാത്രക്കാർക്കുള്ള സ്ഥിര ടെർമിനൽ തുറന്നതും 2022 ഫിഫ ലോകകപ്പിലേയ്ക്ക് രാജ്യം അടുക്കുന്നതും സന്ദർശകരുടെ എണ്ണം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓരോ വർഷം കഴിയുന്തോറും മേഖലയിലെ മികച്ച ടൂറിസം കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ ജനകീയത വർധിച്ചു വരികയാണ്. കഴിഞ്ഞ 5 സീസണുകളിലായി യാത്രക്കാരുടെയും കപ്പലുകളുടെയും എണ്ണത്തിൽ ആറിരട്ടിയാണ് വർധനയെന്നും അൽ ബേക്കർ വ്യക്തമാക്കി. 2019-2020 സീസണിൽ 6,000 ചതുരശ്ര മീറ്ററിൽ യാത്രക്കാർക്കായി താൽക്കാലിക ടെർമിനൽ തുറന്നിരുന്നു. 2,07,000 സന്ദർശകരാണ് രാജ്യത്തേക്ക് എത്തിയത്.

2018-2019 സീസണേക്കാൾ 121 ശതമാനം വർധനയാണ് സഞ്ചാരികളുടെയും കപ്പലുകളുടെ കാര്യത്തിൽ 2020 ൽ ഉണ്ടായത്. ഈ ഡിസംബർ 2നാണ് ഖത്തറിന്റെ കപ്പൽ ടൂറിസം സീസണിലേക്കുള്ള ആദ്യ യാത്രക്കാരുമായി എംഎസ്‌സി വെർച്യോസ എത്തിയത്. 4,600 യാത്രക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. സഞ്ചാരികൾക്ക് ആസ്വദിക്കാൻ ഖത്തർ ഇന്റർനാഷനൽ ഫുഡ് ഫെസ്റ്റിവൽ, ഫിഫ അറബ് കപ്പ്, ഖത്തർ ലൈവ് ഫെസ്റ്റിവൽ തുടങ്ങി കാഴ്ചകൾ ഏറെയുണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All