• Home
  • News
  • ഖത്തര്‍ എയര്‍വേസില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു, തൊഴില്‍ മന്ത്രാലയവുമായി ക

ഖത്തര്‍ എയര്‍വേസില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു, തൊഴില്‍ മന്ത്രാലയവുമായി കരാറൊപ്പിട്ടു

ദോഹ: സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ഖത്തര്‍ എയര്‍വേസും തൊഴില്‍ മന്ത്രാലയും കരാറൊപ്പിട്ടു. തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സമൈക്ക് അല്‍ മര്‍രി, ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബാക്കിര്‍ എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്.

കരാര്‍ പ്രകാരം, ജോലി തേടുന്ന ഖത്തരികളുടെ വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയം ഖത്തര്‍ എയര്‍വേസിന് കൈമാറും. ഇതില്‍ നിന്ന് യോഗ്യരായവരെ ഖത്തര്‍ എയര്‍വേസ് അനുയോജ്യമായ തസ്തികകളില്‍ നിയമിക്കും. ജോലിക്കാരെ ആവശ്യമായ വിവിധ തസ്തികകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഖത്തര്‍ എയര്‍വേസ് തിരിച്ച് മന്ത്രാലയത്തിനും കൈമാറും.

സ്വദേശികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിന് ഖത്തര്‍ എയര്‍വേസ് മേല്‍നോട്ടം വഹിക്കുമെന്നും കരാറില്‍ പറയുന്നു. ഇതിനു പുറമേ ഖത്തര്‍ എയര്‍വേസ് കെട്ടിടങ്ങളിലൊന്നില്‍ മന്ത്രാലയം പ്രത്യേക സര്‍വീസ് ഓഫിസ് സജ്ജീകരിക്കും. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

സ്വകാര്യ മേഖലയിലെ ജോലികള്‍ കൂടുതല്‍ സ്വദേശിവല്‍ക്കരിക്കുന്നതും സ്വദേശികള്‍ക്ക് തൊഴില്‍ മേഖലയിലുള്ള നൈപുണ്യം വികസിപ്പിക്കുന്നതും ലക്ഷ്യമിടുന്നതാണ് കരാറെന്ന് തൊഴില്‍ മന്ത്രി വിശദീകരിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All