• Home
  • News
  • ഗതാഗതക്കുരുക്ക് രൂക്ഷം: കുവൈത്തില്‍ പ്രവാസികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ നിയന

ഗതാഗതക്കുരുക്ക് രൂക്ഷം: കുവൈത്തില്‍ പ്രവാസികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തും

കുവൈത്ത് സിറ്റി: വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് നിബന്ധനകള്‍ കര്‍ശനമാക്കാന്‍ നീക്കം. ഇതുവഴി ലൈസന്‍സ് ലഭിക്കുന്ന പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ ശമ്പളപരിധി, ജോലിയുടെ സ്വഭാവം തുടങ്ങി കുവൈത്തില്‍ പ്രവാസികള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിന് ധാരാളം നിബന്ധനകളുണ്ട്. ഇത്. നിശ്ചിത യോഗ്യതകള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കൂ. നിലവില്‍ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ഡ്രൈവിംഗ് ലൈസന്‍സ് നേടിയവരുടെ ലൈസന്‍സുകള്‍ പിന്‍വലിക്കാൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഷൈഖ്‌ ഫൈസൽ അൽ നവാഫ്‌ അൽ സബാഹ്‌ ഉദ്യോഗസ്ഥർക്ക്‌ നിർദ്ദേശം നൽകി.ലൈസന്‍സ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് ലൈസന്‍സ് നേടുകയും പിന്നീട് വ്യവസ്ഥകളില്‍ ആവശ്യപ്പെടുന്ന യോഗ്യതകള്‍ നഷ്ടമാകുന്ന അവസ്ഥയുണ്ടായാലും ലൈസന്‍സ് പിന്‍വലിക്കും. 600 ദിനാര്‍ അടിസ്ഥാന ശമ്പളമുള്ള അംഗീകരിച്ച ജോലിയും  യൂണിവേഴ്സിറ്റി ബിരുദം യോഗ്യതയുമുള്ളവര്‍ക്ക് ലൈസന്‍സ് ലഭിച്ച ശേഷം ഇവയില്‍ ഏതെങ്കിലും നഷ്ടമായാല്‍ ലൈസന്‍സിന്‍റെ സാധുത നഷ്ടമാകും. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All