• Home
  • News
  • കുവൈറ്റിൽ നിന്നും കഴിഞ്ഞ വര്ഷം ഒളിച്ചോടിയത് രണ്ടായിരം വിദേശ തൊഴിലാളികൾ
kuwait labour

കുവൈറ്റിൽ നിന്നും കഴിഞ്ഞ വര്ഷം ഒളിച്ചോടിയത് രണ്ടായിരം വിദേശ തൊഴിലാളികൾ

കുവൈറ്റ് സിറ്റി : 2000വിദേശികള്‍ കഴിഞ്ഞ വർഷം കുവൈത്തിൽ സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയെന്ന് മാൻപവർ അതോറിറ്റി. ഇൻഡെമിനിറ്റി ആനുകൂല്യങ്ങളും ഇഖാമ മാറ്റവുമായി ബന്ധപ്പെട്ട 16,626 പരാതികൾ അതോറിറ്റിക്ക് ലഭിച്ചതായും ഉപമേധാവി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.ഒളിച്ചോട്ടക്കേസുകൾ റിപ്പോർട്ട് ചെയ്യാൻ മാൻപവർ പബ്ലിക് അതോറിറ്റി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കമ്പനികൾക്കും സ്ഥാപനങ്ങൾക്കും തൊഴിലാളികൾ ഒളിച്ചോടിയാൽ 'അശാൽ' വെബ് പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യാം. നൽകിയ പരാതിയിൽ അന്വേഷണം ഏതുവരെയായി എന്നത് സംബന്ധിച്ച് അന്വേഷിക്കാനും ഓൺലൈനിൽ സൗകര്യമുണ്ട്. തൊഴിലാളിക്ക് കമ്പനിക്കെതിരെ പരാതി നൽകാൻ എം.എം.എസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്

>

Entertainment