അബുദാബി കോടതികളിൽ ഇനി ഹിന്ദിയും
അബുദാബി: അറബിക്, ഇംഗ്ലിഷ് ഭാഷകൾക്കു പുറമേ ഹിന്ദി കൂടി ഉൾപ്പെടുത്തി അബുദാബി കോടതിയിലെ അപേക്ഷാ ഫോമുകൾ പരിഷ്കരിച്ചു . അബുദാബിയ ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റാണ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയിൽ പരാതിപ്പെടാനുള്ള സൗകര്യം ഒരുക്കിയത്. . നേരത്തെ അറബിക് ഭാഷയിൽ മാത്രമായിരുന്നു സേവനമെങ്കില് കഴിഞ്ഞ വര്ഷം ഇംഗ്ലിഷിൽ പരാതിപ്പെടാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
അറബിക് ഭാഷ സംസാരിക്കാത്ത എതിരാളിക്കെതിരെയുള്ള സിവിൽ, ക്രിമിനൽ കേസുകൾ ഇംഗ്ലിഷിൽ ഫയൽ ചെയ്യാമെന്നായിരുന്നു നിയമം. ഈ വിഭാഗത്തിലേക്ക് ഹിന്ദി കൂടി ഉൾപ്പെടുത്തിയതോടെ അബുദാബിയിൽ നീതിന്യായ സേവനം മൂന്നു ഭാഷകളിൽ ലഭ്യമാകും. യുഎഇയിലെ ജോലിക്കാരിൽ കൂടുതലും ഹിന്ദി സംസാരിക്കുന്നവരായതിനാലാണ് ഹിന്ദി തിരഞ്ഞെടുക്കാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി. ഭാഷയുടെ അതിർവരമ്പുകളില്ലാതെ ആശയവിനിയമം നടത്തി നിയമനടപടികൾ പൂർത്തിയാക്കി വിദേശികൾക്ക് അവകാശങ്ങൾ നേടിയെടുക്കാൻ ഇതിലൂടെ സാധിക്കും