• Home
  • News
  • ദുബായ് മുനിസിപ്പാലിറ്റിക്ക് പുതിയ ലോഗോ
newlogo

ദുബായ് മുനിസിപ്പാലിറ്റിക്ക് പുതിയ ലോഗോ

ദുബായ്: ദുബായ് മുനിസിപ്പാലിറ്റിയുടെ പുതിയ ലോഗോ അനാവരണം ചെയ്തു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകരിച്ച മുനിസിപ്പാലിറ്റിയുടെ പുതിയ ലോഗോ മുനിസിപ്പാലിറ്റി മേധാവി ദാവൂദ് അൽ ഹാജിരിയാണ് അനാവരണം ചെയ്തത്.നവീകരണം, ഉത്തരവാദിത്തം, പങ്കാളിത്തം മുതലായവയാണ് പുതിയ കോർപ്പറേറ്റ് ഐഡന്റിറ്റിയുടെ മുഖമുദ്രയെന്ന് ദാവൂദ് അൽ ഹാജിരി പറഞ്ഞു.

നിരന്തര നവീകരണത്തിലൂടെ മെച്ചപ്പെട്ട സേവനങ്ങൾ നൽകിയും ഉത്തരവാദിത്തത്തോടെ സുസ്ഥിര വികസനം നടപ്പാക്കിയും സാമൂഹിക സാംസ്കാരിക മൂല്യങ്ങൾ ഉയർത്തുന്ന സംരംഭങ്ങളിൽ പങ്കുചേർന്നും മുനിസിപ്പാലിറ്റി നടത്തുന്ന പ്രവർത്തനങ്ങളുടെ പ്രതീകമാണ് പുതിയ ലോഗോ.

Entertainment