• Home
  • News
  • സൗദി കിരീടാവകാശി ഇന്ത്യ സന്ദർശനത്തിന് ഒരുങ്ങുന്നു
saudiking

സൗദി കിരീടാവകാശി ഇന്ത്യ സന്ദർശനത്തിന് ഒരുങ്ങുന്നു

റിയാദ് : ഇന്ത്യ സന്ദർശനത്തിന് ഒരുങ്ങി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ . ഈ മാസം പത്തൊൻപതിനു കിരീടാവകാശിയും സംഘവും ഡൽഹിയിലെത്തും. ഏഷ്യന്‍ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. പാക്കിസ്ഥാൻ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയും സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. ഇതാദ്യമായാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ സൌദിയുമായി വ്യവസായ വാണിജ്യ നയതന്ത്ര രംഗങ്ങളിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ടാണ് സന്ദർശനം.

Entertainment

Business