• Home
  • News
  • യുഎഇ തലസ്ഥാന എമിറേറ്റിൽ പൊലീസിനു പുതിയ ടെലിഫോൺ നമ്പർ
abudhabi police number

യുഎഇ തലസ്ഥാന എമിറേറ്റിൽ പൊലീസിനു പുതിയ ടെലിഫോൺ നമ്പർ

അബുദാബി: യുഎഇ തലസ്ഥാന എമിറേറ്റിൽ പൊലീസിനു പുതിയ ടെലിഫോൺ നമ്പർ. രണ്ട് പുതിയ നമ്പറുകളാണ് അബുദാബി പൊലീസ് ഹെഡ് ക്വോർട്ടേഴ്സ് പൊതുജന സേവനത്തിനായി സമർപ്പിച്ചത്. അബുദാബിയുടെപരിധിയിലുള്ളവർക്ക് (02)999 നമ്പറിൽ പൊലീസ് സേവനം ലഭിക്കാൻ വിളിക്കാം. അൽ ഐനിൽ താമസിക്കുന്നവർക്ക് വിളിക്കാനായി (03)999 നമ്പരാണ് ക്രമീകരിച്ചത്. ഈ രണ്ട് നമ്പരുകളിൽ നിന്നും സഹായമാവശ്യമുള്ള വ്യക്തികളുടെ മൊബൈൽ ഫോണിലേക്ക് പൊലീസ് കൺട്രോൾ റൂമിൽ നിന്നു വിളിയെത്തുമെന്ന് സെൻട്രൽ പൊലീസ് കൺട്രോൾ സെന്റർ ഡയറക്ടർ ബ്രിഗേ. നാസിർ സുലൈമാൻ അൽ മസ്കരി അറിയിച്ചു.