• Home
  • News
  • കുവൈറ്റിൽ വാഹനങ്ങളുടെ പരമാവധി ഉയരം സംബന്ധിച്ച നിയമത്തിൽ ഭേതഗതി വരുത്തി
kuwait new traffic rules

കുവൈറ്റിൽ വാഹനങ്ങളുടെ പരമാവധി ഉയരം സംബന്ധിച്ച നിയമത്തിൽ ഭേതഗതി വരുത്തി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വാഹനങ്ങളുടെ പരമാവധി ഉയരം നിരപ്പിൽനിന്ന് നാലര മീറ്റർ മാത്രമേ പാടുള്ളൂവെന്ന് പുതിയ നിയമം. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് അൽ ജർറാഹ് ആണ് ഗതാഗതാ നിയമത്തിൽ ഭേതഗതി വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പരമാവധി നീളം 12 മീറ്ററിൽ അധികമാവാൻ പാടില്ലെന്നും വീതി 260 സെൻറിമീറ്ററിൽ കൂടരുതെന്നും ഉത്തരവിലുണ്ട്. പരമവാധി ഗതാഗത കുരുക്കുകൾ ഇല്ലാതാക്കി റോഡ് ഗതാഗതം എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവെന്നാണ് അധികൃതരുടെ വിശദീകരണം.

ഉയരക്കൂടതലും അമിത നീളവും കാരണം ചില വാഹനങ്ങൾ യാത്ര തടസ്സത്തിന് കാരണമാക്കുന്നുണ്ടെന്ന കണ്ടെത്തലാണ് അധികൃതർക്ക്. ഇതനുസരിച്ച് ഈ നിയമപരിധിയിൽ വരാത്ത വാഹനങ്ങൾ കണ്ടുകെട്ടാൻ ട്രാഫിക് വിഭാഗത്തിന് സാധിക്കും. അതേസമയം, നിയമം എന്ന് മുതൽ പ്രാവർത്തികമാകും എന്നത് സംബന്ധിച്ച് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. നിയമം പ്രാബല്യമാകുന്നതോടെ പുതുതായി വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവരും വാഹന ഇറക്കുമതി കമ്പനിക്കാരും ഇക്കാര്യം കൂടി ശ്രദ്ധിക്കേണ്ടിവരും. നിലവിൽ നിരത്തിലുള്ള വാഹനങ്ങൾക്ക് ബാധകമാണോ എന്ന് ഉത്തരവിൽ പറയുന്നില്ല. ഇതുസംബന്ധിച്ച വിശദാംശങ്ങൾ പിന്നീടുണ്ടാവും.

Related News

Entertainment

Business