• Home
  • News
  • ബഹ്‌റൈൻ അതിവേഗ മെട്രോ റെയിൽ പദ്ധതി രണ്ടായിരത്തോളം തൊഴിലവസരങ്ങൾ സ്യഷ്ടിക്കുമെന്ന്
bahrain metro rail project

ബഹ്‌റൈൻ അതിവേഗ മെട്രോ റെയിൽ പദ്ധതി രണ്ടായിരത്തോളം തൊഴിലവസരങ്ങൾ സ്യഷ്ടിക്കുമെന്ന് വിലയിരുത്തൽ

മനാമ: രാജ്യത്തെ അതിവേഗ മെട്രോ റെയിൽ പദ്ധതി രണ്ടായിരത്തോളം തൊഴിലവസരങ്ങൾ സ്യഷ്ടിക്കുമെന്ന് വിലയിരുത്തൽ. ഈ വർഷവസാനത്തോടു കൂടി പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ബഹ്റൈനിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അതിവേഗ മെട്രോ റെയിൽ ശൃംഖലയുടെ ആദ്യ ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഈ വർഷാവസാനത്തോടെ ആരംഭിക്കാനാണ് സർക്കാർ നീക്കം. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഗതാഗത ശ്യംഖല 1 മുതൽ 2 ബില്യൺ ഡോളർ വരെ മുതൽ മുടക്കിലാണ് നിർമിക്കുക.

രണ്ടായിരത്തോളം തൊഴിലവസരങ്ങൾ പുതിയ പദ്ധതിയുടെ ഭാഗമായി സ്യഷ്ടിക്കപ്പെടും. ബഹ്റൈൻ ജനത പ്രതീക്ഷയോടെ നോക്കിക്കാണുന്ന മെട്രോ ട്രെയിൻ പദ്ധതി 2030 ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മണിക്കൂറിൽ നാല്പത്തി മൂവായിരം യാത്രക്കാർക്ക് ഗതാഗത സൗകര്യം നൽകുന്ന പദ്ധതിയിൽ 20 മെട്രോ സ്റ്റേഷനുകളുണ്ടാകും. 109 കിലോമീറ്റർ ദൈർഘ്യത്തോടെ വിഭാവനം ചെയ്യുന്ന മെട്രോ ആദ്യ ഘട്ടത്തിൽ 30 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്കിലായിരിക്കും നിലവിൽ വരിക. അത്യാധുനിക ഡ്രൈവർ രഹിത ഇലക്ട്രിക് മെട്രോ ട്രെയിൻ അന്തരീക്ഷ മലിനീകരണം കുറക്കുന്ന രീതിയിൽ ലോകോത്തര സംവിധാനങ്ങളോടെയാണ് നടപ്പിൽ വരുക.

Related News

Entertainment

Business