• Home
  • News
  • യാ​ത്ര നി​ബ​ന്ധ​ന​ക​ൾ പു​തു​ക്കി: രാജ്യത്ത് എ​ത്തു​ന്ന​വ​ർ​ക്ക്​ ഒ​രു പി.​സി.​ആ​

യാ​ത്ര നി​ബ​ന്ധ​ന​ക​ൾ പു​തു​ക്കി: രാജ്യത്ത് എ​ത്തു​ന്ന​വ​ർ​ക്ക്​ ഒ​രു പി.​സി.​ആ​ർ ടെ​സ്റ്റ്​ മാ​ത്രം

മ​നാ​മ: ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന​വ​ർ​ക്കു​ള്ള യാ​ത്ര നി​ബ​ന്ധ​ന​ക​ൾ പു​തു​ക്കി. പു​തി​യ നി​ബ​ന്ധ​ന​ക​ൾ ഞാ​യ​റാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. കോ​വി​ഡ്​ പ്ര​തി​രോ​ധ മെ​ഡി​ക്ക​ൽ സ​മി​തി അം​ഗ​വും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​വ​ലീ​ദ്​ അ​ൽ മാ​നി​അ്​ ആ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.   ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ ഞാ​യ​റാ​ഴ്ച മു​ത​ൽ ഒ​രു പി.​സി.​ആ​ർ ടെ​സ്റ്റ്​ മാ​ത്ര​മാ​ണു​ണ്ടാ​വു​ക. ഇ​തി​നാ​യി 12 ദീ​നാ​ർ അ​ട​ച്ചാ​ൽ മ​തി​യാ​കും. 
ഇ​തു​വ​രെ മൂ​ന്ന്​ പി.​സി.​ആ​ർ ടെ​സ്റ്റു​ക​ൾ​ക്ക്​ 36 ദീ​നാ​ർ ഫീ​സ്​ അ​ട​ക്ക​ണ​മാ​യി​രു​ന്നു.   എ​ല്ലാ യാ​ത്ര​ക്കാ​രും യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​ മു​മ്പ്​ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം. വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്കും എ​ടു​ക്കാ​ത്ത​വ​ർ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. വാ​ക്സി​ൻ എ​ടു​ക്കാ​ത്ത 12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള യാ​ത്ര​ക്കാ​ർ താ​മ​സ​സ്ഥ​ല​ത്ത്​ 10 ദി​വ​സ​ത്തെ ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​യ​ണം. 
പ​നി, ചു​മ, ശ്വാ​സ​ത​ട​സ്സം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ക്കും കോ​വി​ഡ്​ രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​ർ​ക്കും​ പി.​സി.​ആ​ർ ടെ​സ്റ്റ്​ കൂ​ടു​ത​ലാ​യി ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. ഇ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ ഉ​ട​ൻ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക​ണം.   റാ​പി​ഡ്​ ടെ​സ്റ്റി​ൽ പോ​സി​റ്റി​വാ​കു​ന്ന​വ​രും ഉ​ട​ൻ പി.​സി.​ആ​ർ ടെ​സ്റ്റ്​ ന​ട​ത്ത​ണം. ഇ​തോ​ടൊ​പ്പം, പ്ര​ധാ​ന തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ റാ​പി​ഡ്​ കോ​വി​ഡ്​ ടെ​സ്റ്റും ഊ​ർ​ജി​ത​മാ​ക്കും. ട്രാ​ഫി​ക്​ ലൈ​റ്റ്​ ജാ​ഗ്ര​ത സം​വി​ധാ​നം മാ​റു​ന്ന​ത്​ ഐ.​സി.​യു​വി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും. 
14 ദി​വ​സ​ത്തെ പ്ര​തി​ദി​ന ശ​രാ​ശ​രി അ​മ്പ​തി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ ഗ്രീ​ൻ ലെ​വ​ൽ ആ​യി​രി​ക്കും ബാ​ധ​ക​മാ​വു​ക.   സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യം ഉ​റ​പ്പു​ വ​രു​ത്തു​ന്ന​തി​ന്​ എ​ല്ലാ​വ​രും വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്ന്​ കോ​വി​ഡ്​ പ്ര​തി​രോ​ധ മെ​ഡി​ക്ക​ൽ സ​മി​തി അം​ഗം ഡോ. ​മ​നാ​ഫ്​ അ​ൽ ഖ​ഹ്​​ത്താ​നി പ​റ​ഞ്ഞു. വാ​ക്സി​ൻ എ​ടു​ക്കാ​ൻ യോ​ഗ്യ​രാ​യ​വ​രി​ൽ 94 ശ​ത​മാ​നം പേ​ർ ഇ​തി​ന​കം വാ​ക്സി​ൻ സ്വീ​ക​രി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ്യ​രാ​യ​വ​രി​ൽ 83 ശ​ത​മാ​നം പേ​ർ ബൂ​സ്റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ൽ ഇ​ത്​ വ​ലി​യ പ​ങ്കു​വ​ഹി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All