• Home
  • News
  • ഒമിക്രോൺ വൈറസുമായി ബന്ധപ്പെട്ട്‌ ഓരോ സംഭവ വികാസങ്ങളും നിരീക്ഷിച്ചു വരികയാണെന്ന്

ഒമിക്രോൺ വൈറസുമായി ബന്ധപ്പെട്ട്‌ ഓരോ സംഭവ വികാസങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രാലയം

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ ഒമിക്രോൺ തരംഗം വരും ദിവസങ്ങളിൽ അതിരൂക്ഷമായേക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. എന്നാൽ ഇത് മൂന്നു മുതൽ 4 ആഴ്ചകൾക്കകം ക്രമേണെ ശമിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. വാക്സിനേഷൻ വഴി ആർജ്ജിച്ച പ്രതിരോധ ശേഷിയെ തുടർന്ന് കഴിഞ്ഞ 3 തരംഗത്തിലും അനുഭവപ്പെട്ടതിനേക്കാൾ കുറഞ്ഞ അപകട നിരക്കാണ് രാജ്യത്ത്‌ ഇപ്പോൾ ഉള്ളതെന്നും, ഒമിക്രോൺ വൈറസുമായി ബന്ധപ്പെട്ട്‌ ഓരോ സംഭവ വികാസങ്ങളും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്നലെ ടെസ്റ്റ്‌ പോസിറ്റീവിറ്റി 14.14 % എന്ന നിരക്കിൽ ഗണ്യമായ വർദ്ധനവോടെ 4517 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 31944 പേർക്കാണ് സ്രവ പരിശോധന നടത്തിയത്. കൂടാതെ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 39154 ആയി ഉയരുകയും 1 മരണവും രേഖപ്പെടുത്തി. 1785 പേർ രോഗ മുക്തരായിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ നിലവിൽ 26 രോഗികളാണുള്ളത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All