ഖത്തർ അമീർ ദോഹ പുസ്തക മേളയിൽ
ദോഹ ∙ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ദോഹ രാജ്യാന്തര പുസ്തക മേള സന്ദർശിച്ചു. എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലെ പുസ്തമേളയിൽ പര്യടനം നടത്തിയ അമീറിന് സർക്കാർ ഏജൻസികളുടെയും പ്രാദേശിക, അറബ്, രാജ്യാന്തര സാംസ്കാരിക സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തെക്കുറിച്ച് ഉദ്യോഗസ്ഥർ വിവരിച്ചുകൊടുത്തു.
ഏറ്റവും പുതിയ പുസ്തകങ്ങളും കലാസൃഷ്ടികളും കയ്യെഴുത്തു പ്രതികളും അദ്ദേഹം കണ്ടു. അറിവ് വെളിച്ചമാണ് എന്ന പ്രമേയത്തിൽ 22 വരെ നടക്കുന്ന മേളയിൽ യുഎസ് ആണ് ഇത്തവണത്തെ അതിഥി രാജ്യം. ഇതുൾപ്പെടെ വിവിധ പവിലിയനുകളും അമീർ സന്ദർശിച്ചു.
മേളയ്ക്ക് ജിസിസി ജനറൽ സെക്രട്ടേറിയറ്റിന്റെ ശക്തമായ പിന്തുണയുമുണ്ട്. 22 വരെ നീളുന്ന മേളയിൽ 37 രാജ്യങ്ങളിലെ 430 പ്രസാധകരും 90 ഏജൻസികളും പങ്കെടുക്കുന്നുണ്ട്. കോവിഡ് മാനദണ്ഡപ്രകാരം മാസ്ക് ധരിച്ചും അകലം പാലിച്ചും ശേഷിയുടെ 30% പേർക്കു പങ്കെടുക്കാം.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.