ഖത്തറിൽ നിന്നുള്ള വിമാനയാത്രയ്ക്ക് ഇനി ചിലവേറും; പുതിയ സർക്കുലർ പുറത്തിറക്കി
ദോഹ: ഖത്തര്‍ വിമാനത്താവളങ്ങളിലെ സര്‍വീസ് ഫീസ് സംബന്ധിച്ച് പുതിയ സര്‍ക്കുലര്‍ (2022ലെ സര്‍ക്കുലര്‍ നമ്പര്‍ 2) പുറത്തിറക്കി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. നിലവിലെ പാസഞ്ചര്‍ ഫീസ് പുനപരിശോധിച്ച് സുരക്ഷ, എയര്‍ ഫ്രൈറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയവയില്‍ യാത്രക്കാര്‍ക്ക് പുതിയ ഫീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ ഫീസുകള്‍ 2022 ഏപ്രില്‍ 1 അര്‍ധരാത്രി മുതല്‍ ബാധമാകും. അതിനാല്‍ 2022 ഫെബ്രുവരി ഒന്നിനോ അതിനു ശേഷമോ നല്കിയ എല്ലാ ടിക്കറ്റുകള്‍ക്കും പുതിയ ഫീസ് ബാധമാകും. പുതിയതും ഭേദഗതി ചെയ്തതുമായ ഫീസും സര്‍ക്കുലറില്‍ ചേര്‍ത്തിട്ടുണ്ട
താഴെപ്പറയുന്നവയാണ് പുതിയ ഫീസ് നിരക്ക്
1. എയര്‍പോര്‍ട്ട് ഡെവലപ്മെന്റ് ഫീസ്: 24 മണിക്കൂര്‍ വരെയുള്ള ട്രാന്‍സിറ്റ് ഉള്‍പ്പെടെ പുറപ്പെടുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ ഫീസ് ബാധകമാണ്. ഓരോ യാത്രക്കാരനും 60 റിയാല്‍ വീതം നല്‍കണം.
2. പാസഞ്ചര്‍ ഫെസിലിറ്റി ഫീസ്: 24 മണിക്കൂര്‍ വരെയുള്ള ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ നിരക്ക് ബാധകമാണ്. ഓരോ യാത്രക്കാരനും 60 റിയാല്‍ നല്‍കണം.
3. പാസഞ്ചര്‍ സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഫീസ്: 24 മണിക്കൂര്‍ വരെയുള്ള ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാരും ഈ ഫീസ് നല്‍കണം. ഒരു യാത്രക്കാരന് 10 റിയാലാണ്.
മേല്‍പ്പറഞ്ഞ മൂന്ന് നിരക്കുകള്‍ക്കും ഇളവുകള്‍ അനുവദിക്കുന്ന വിഭാഗം: സീറ്റില്ലാത്ത രണ്ടു വയസ്സില്‍ താഴെയുള്ള ഒരു കുഞ്ഞ്, ഡ്യൂട്ടിയിലുള്ള ഫ്ലൈറ്റ് ക്രൂ എന്നിവര്‍ക്കും, സാങ്കേതിക ബുദ്ധിമുട്ടുകളോ കാലാവസ്ഥയോ മറ്റ് സാധുവായ കാരണങ്ങളോ സഹിതം നിര്‍ബന്ധിത ഫ്ലൈറ്റ് റീഡയറക്ഷന്‍ അവസ്ഥയിലും ഇളവുകള്‍ നല്‍കും.
4. എയര്‍ ഫ്രൈറ്റ് സ്റ്റേഷന് ഫീസ്: തപാല്‍ ഉള്‍പ്പെടെ എല്ലാ ഇന്‍കമിംഗ്, ഇന്‍-ട്രാന്‍സിറ്റ് കാര്‍ഗോ ഷിപ്പ്മെന്റുകളും: ഒരു മെട്രിക് ടണ്ണിന് 10 റിയാല്‍. ഒരേ വിമാനത്തില്‍ പോകുന്ന ഷിപ്പ്മെന്റുകള്‍ക്ക് ഈ ഫീസ് ബാധകമല്ല.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.