• Home
  • News
  • സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ ട്ര​ക്ക്​ പാ​ർക്കി​ങ്​: വ്യാ​പാ​രി​ക​ളോ​ട്​ നീ​തി പ

സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ ട്ര​ക്ക്​ പാ​ർക്കി​ങ്​: വ്യാ​പാ​രി​ക​ളോ​ട്​ നീ​തി പു​ല​ർത്തു​മെ​ന്ന്​

മ​നാ​മ: സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലേ​ക്ക്​ ച​ര​ക്കു​ക​ളു​മാ​യി വ​രു​ന്ന ട്രെ​യി​ല​റു​ക​ളു​ടെ പാ​ർ​ക്കി​ങ്​ ഏ​രി​യ ന​വീ​ക​ര​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ്യാ​പാ​രി​ക​ളോ​ട്​ നീ​തി പു​ല​ർ​ത്തു​മെ​ന്ന്​ കാ​പി​റ്റ​ൽ മു​നി​സി​പ്പ​ൽ ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ സ​അ​ദ്​ അ​സ്സ​ഹ്​​ലി വ്യ​ക്ത​മാ​ക്കി.ഈ ​വ​ർ​ഷം മ​ധ്യ​ത്തോ​ടെ ട്ര​ക്ക്​ പാ​ർ​ക്കി​ങ്​ ഏ​രി​യ ന​വീ​ക​ര​ണ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​വു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​വീ​ക​ര​ണം സം​ബ​ന്ധി​ച്ച്​ അ​ദ്ദേ​ഹം ക​ഴി​ഞ്ഞ​ദി​വ​സം വ്യ​പാ​രി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും അ​ഭി​പ്രാ​യ​ങ്ങ​ൾ ആ​രാ​യു​ക​യും ചെ​യ്​​തു. ഇ​ദാ​മ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രം ശ​ക്ത​മാ​ക്കാ​നും ​വി​വി​ധ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും ഇ​ത്​ വ​ഴി​യൊ​രു​ക്കും. സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റിന്റെ വ​ട​ക്കു ഭാ​ഗ​ത്തു​ള്ള 19,000 ച​തു​ര​ശ്ര മീ​റ്റ​റാ​ണ്​ പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. 78 ട്ര​ക്കു​ക​ൾ​ ഇ​വി​ടെ പാ​ർ​ക്ക്​ ചെ​യ്യാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ, 200 കാ​റു​ക​ൾ പാ​ർ​ക്കു ചെ​യ്യാ​ൻ ഇ​വി​ടെ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ദാ​മ​ക്ക്​ വി​ട്ടു​കൊ​ടു​ക്കു​ന്ന പാ​ർ​ക്കി​ങ്​ ഏ​രി​യ ഉ​പ​ഗോ​ഗ​പ്പെ​ടു​ത്തു​ന്ന ട്ര​ക്കു​ക​ൾ​ക്ക്​ യൂ​സ​ർ ഫീ ​ഏ​ർ​പ്പെ​ടു​ത്തും.

നി​ല​വി​ലെ തി​ര​ക്ക്​ ഒ​ഴി​വാ​ക്കാ​നും ട്ര​ക്കു​ക​ൾ വെ​റു​തെ നി​ർ​ത്തി​യി​ടു​ന്ന​തും ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ ക​രു​തു​ന്നു. സി.​സി ടി.​വി കാ​മ​റ ഏ​ർ​പ്പെ​ടു​ത്തു​ക​യും എ​ൻ​ട്രി, എ​ക്​​സി​റ്റ്​ ഇ​ല​ക്​​ട്രോ​ണി​ക്​ ഗേ​റ്റ്​ സ്​​ഥാ​പി​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All