60 വയസ്സ് കഴിഞ്ഞ തൊഴിലാളികളുടെ വിസ പുതുക്കി നൽകും
മസ്കത്ത്: രാജ്യത്ത് 60വയസ് കഴിഞ്ഞ വിദേശ തൊഴിലാളികളുടെ വിസ പുതുക്കി നൽകാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. ഒമാനിലെ നിരവധി വിദേശ തൊഴിലാളികൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനമാണ് തൊഴിൽ മന്ത്രാലയത്തിൽ നിന്നുണ്ടായിരിക്കുന്നത്. ജനുവരി 23 മുതല്‍ പ്രാബല്യത്തില്‍ വന്നു.
വിസ പുതുക്കാൻ കഴിയാതെ നിരവധി ആളുകൾ പ്രയാസത്തിലായിരുന്നു. പല ആളുകളും 60 വയസ് കഴിയുന്നതോടെ നാട്ടിലേക്ക് തിരിച്ചിരുന്നു. ഇത്തരം പരിചയമുള്ള ആളുകളെ വിവിധ കമ്പനികളെ ആവശ്യമായിരുന്നുന്നെങ്കിലും വിസ പുതുക്കാൻ സാധിച്ചിരുന്നില്ല. വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങൾ വരും ദിവസങ്ങളിൽ അറിയാൻ കഴിഞ്ഞേക്കും.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.