• Home
  • News
  • ക​ഴി​വു​ക​ൾ മെ​ച്ച​പ്പെ​ടു​ത്താം; ന​ല്ല തൊ​ഴി​ൽ തേ​ടാം

ക​ഴി​വു​ക​ൾ മെ​ച്ച​പ്പെ​ടു​ത്താം; ന​ല്ല തൊ​ഴി​ൽ തേ​ടാം

മ​സ്ക​ത്ത്​: വി​ദേ​ശ​ത്ത്​ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ തൊ​ഴി​ൽ വൈ​ദ​ഗ്​​ധ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും തി​രി​ച്ചെ​ത്തു​ന്ന​വ​രു​ടെ തൊ​ഴി​ൽ വൈ​ദ​ഗ്​​ധ്യം കേ​ര​ള​ത്തി​ൽ ക്രി​യാ​ത്​​മ​ക​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളും നോ​ർ​ക്ക റൂ​ട്ട്​​സ്​ ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​യെ​ല്ലാം കൃ​ത്യ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന പ്ര​വാ​സി​ക​ൾ ഒ​​ട്ടെ​റെ​യു​ണ്ട്. എ​ന്നാ​ൽ, ഈ ​പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച്​ അ​റി​യാ​ത്ത​വ​രും ഏ​റെ​യാ​ണ്​. ഇ​ത് കൃ​ത്യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ൽ തൊ​ഴി​ൽ​രം​ഗ​ത്ത്​ മു​ന്നേ​റ്റം ന​ട​ത്താ​ൻ സാ​ധി​ക്കും.   

നോ​ര്‍ക്ക സ്​​കി​ല്‍ റി​പ്പോ​സി​റ്റ​റി  
കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം സു​ഗ​മ​മാ​ക്കു​ന്ന​തി​നും ഇ​വ​രു​ടെ തൊ​ഴി​ല്‍ നൈ​പു​ണ്യ​വും പ്ര​വ​ര്‍ത്ത​ന പ​രി​ച​യ​വും നാ​ട്ടി​ലെ തൊ​ഴി​ല്‍മേ​ഖ​ല​ക്ക്​ ല​ഭ്യ​മാ​ക്കു​ന്ന​തി​നും വ​ഴി​യൊ​രു​ക്കു​ന്ന ഏ​ക​ജാ​ല​ക സം​വി​ധാ​ന​മാ​ണ് നോ​ര്‍ക്ക സ്​​കി​ല്‍ റി​പ്പോ​സി​റ്റ​റി പ​ദ്ധ​തി. പു​തി​യ കു​ടി​യേ​റ്റ മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​വ​രെ ന​യി​ക്കാ​നും സം​രം​ഭ​ക​ത്വ​ശേ​ഷി പ​രി​പോ​ഷി​പ്പി​ക്കാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു.   
വെ​ബാ​ധി​ഷ്​​ഠി​ത ആ​പ്ലി​ക്കേ​ഷ​നാ​യ നോ​ര്‍ക്ക സ്​​കി​ല്‍ ബാ​ങ്കി​ൽ (എ​ൻ.​എ​സ്.​ബി) വി​ദേ​ശ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള, മ​ട​ങ്ങി​യെ​ത്തി​യ വി​ദ​ഗ്​​ധ​രും അ​വി​ദ​ഗ്​​ധ​രു​മാ​യ പ്ര​വാ​സി​ക​ള്‍ക്കും ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള തൊ​ഴി​ല്‍ ദാ​യ​ക​ര്‍ക്കും കേ​ര​ള​ത്തി​ലെ സ്വ​യം​തൊ​ഴി​ല്‍ ദാ​താ​ക്ക​ള്‍ക്കും സം​സ്ഥാ​ന​ത്ത് സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​നും നി​ക്ഷേ​പ​സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​നും താ​ൽ​പ​ര്യ​മു​ള്ള പ്ര​വാ​സി​ക​ള്‍ക്കും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാം.   

കാ​ള്‍സെ​ന്‍റ​ര്‍ 24x7  
നോ​ര്‍ക്ക റൂ​ട്ട്സി​​ന്‍റെ കീ​ഴി​ല്‍ എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന കാ​ള്‍ സെൻറ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​സ്ഥാ​ന ഓ​ഫി​സി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു. നോ​ര്‍ക്ക വ​കു​പ്പ്, നോ​ര്‍ക്ക റൂ​ട്ട്സ്, കേ​ര​ള പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ബോ​ര്‍ഡ്, എ​ന്‍.​ആ​ര്‍.​ഐ ക​മീ​ഷ​ന്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍, ഇ​വ​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ ഓ​ഫി​സു​ക​ള്‍, സേ​വ​ന​ങ്ങ​ള്‍, പ​ദ്ധ​തി​ക​ള്‍, പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍, മ​റ്റ് വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ കാ​ള്‍സെൻറ​റി​ല്‍നി​ന്ന്​ ല​ഭി​ക്കും. ഇ​ന്ത്യ​യി​ല്‍നി​ന്ന് 18004253939 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ കാ​ള്‍ സെൻറ​റു​മാ​യി ബ​ന്ധ​പ്പെ​ടാം.   

നോ​ര്‍ക്ക സ്​​കി​ല്‍ പോ​ര്‍ട്ട​ല്‍  
മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ നൈ​പു​ണ്യ​വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​നും പു​ന​ര​ധി​വാ​സം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​ണ്​ നോ​ര്‍ക്ക സ്​​കി​ൽ ബാ​ങ്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. www.skill.registernorkaroots.org എ​ന്ന വെ​ബ്​​സൈ​റ്റി​ൽ തൊ​ഴി​ല്‍ദാ​താ​ക്ക​ള്‍ക്കും മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ള്‍ക്കും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാം.  

ഗ്ലോ​ബ​ല്‍ കോ​ണ്‍ടാ​ക്​​ട്​ സെൻറ​ര്‍  
ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ക്ക് കേ​ര​ള സ​ര്‍ക്കാ​റി​ല്‍നി​ന്നും നോ​ര്‍ക്ക​യി​ൽ​നി​ന്നും സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നും പ​രാ​തി​ക​ള്‍ അ​റി​യി​ക്കു​ന്ന​തി​നു​മു​ള്ള അ​ന്താ​രാ​ഷ്​​ട്ര ടോ​ള്‍ഫ്രീ ന​മ്പ​ര്‍ സം​വി​ധാ​ന​മാ​ണ്​ ഇ​ത്. ഏ​ത് വി​ദേ​ശ രാ​ജ്യ​ത്തു​നി​ന്നും 24x7 മ​ണി​ക്കൂ​റും ടെ​ലി​ഫോ​ണി​ലോ ലൈ​വ് ചാ​റ്റി​ലോ ഇ-​മെ​യി​ല്‍, എ​സ്.​എം.​എ​സ്​ വ​ഴി​യോ ബ​ന്ധ​പ്പെ​ടാം. 0091 8802612345- (അ​ന്താ​രാ​ഷ്​​ട്ര മി​സ്​​ഡ്​ കോ​ള്‍ സ​ര്‍വി​സ്)  

തൊ​ഴി​ല്‍വൈ​ദ​ഗ്ധ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍
കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള തൊ​ഴി​ല​ന്വേ​ഷ​ക​രെ വി​ദേ​ശ തൊ​ഴി​ല്‍ ക​മ്പോ​ള​ത്തി​ലെ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​തി​ന് പ്രാ​പ്​​ത​രാ​ക്കു​ന്ന പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​ണ് സ്​​കി​ൽ അ​പ്​​ഗ്ര​ഡേ​ഷ​ന്‍ ട്രെ​യ്​​നി​ങ്​ പ്രോ​ഗ്രാം. സാ​ങ്കേ​തി​ക​വി​ദ്യ, സോ​ഫ്​​ട്​ സ്​​കി​ല്‍ എ​ന്നി​വ​യി​ല്‍ സം​സ്ഥാ​ന വ്യ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​​ന്‍റെ കീ​ഴി​ലു​ള്ള വി​വി​ധ ഐ.​ടി.​ഐ​ക​ള്‍, പോ​ളി​ടെ​ക്​​നി​ക്കു​ക​ള്‍, മി​ക​വ് തെ​ളി​യി​ച്ച അം​ഗീ​കൃ​ത സ്വ​കാ​ര്യ പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ മു​ഖേ​ന​യാ​ണ്​ പ​രി​ശീ​ല​നം ന​ല്‍കു​ന്ന​ത്. നൈ​പു​ണ്യ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന്​ പു​റ​മേ തൊ​ഴി​ല്‍മേ​ള​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. നി​ശ്ചി​ത സാ​ങ്കേ​തി​ക യോ​ഗ്യ​ത​യു​ള്ള​വ​ര്‍ക്ക് വി​ദേ​ശ​ത്ത് പ്ര​ത്യേ​കി​ച്ച് ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ തൊ​ഴി​ല്‍ നേ​ടാ​ന്‍ സ​ഹാ​യ​ക​മാ​കു​ന്ന രീ​തി​യി​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ പ​ക​ര്‍ന്നു​കൊ​ടു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.   
കൂ​ടാ​തെ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ആ​ൻ​ഡ്​​ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ടെ​ക്​​നോ​ള​ജി മേ​ഖ​ല​യി​ല്‍ ല​ഭ്യ​മാ​യ ഉ​യ​ര്‍ന്ന തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍ പ​രി​ഗ​ണി​ച്ച് റോ​ബോ​ട്ടി​ക് പ്രോ​സ​സ്​ ഓ​ട്ടോ​മേ​ഷ​ന്‍, ഫു​ൾ​സ്​​റ്റാ​ക്ക് ഡെ​വ​ല​പ്പ​ര്‍, ഡേ​റ്റാ സ​യ​ന്‍സ് ആ​ൻ​ഡ്​​ അ​ന​ല​റ്റി​ക്​​സ്​ എ​ന്നീ കോ​ഴ്​​സു​ക​ള്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മു​ള്ള ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ആ​ൻ​ഡ്​​ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ടെ​ക്​​നോ​ള​ജി അ​ക്കാ​ദ​മി ഓ​ഫ് കേ​ര​ള (ഐ.​സി.​ടി.​എ.​കെ) യു​മാ​യി ചേ​ര്‍ന്ന് ന​ട​ത്തി​വ​രു​ന്നു.   
യു.​എ.​ഇ, കു​വൈ​ത്ത്, സൗ​ദി അ​റേ​ബ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ ന​ഴ്​​സി​ങ്​ മേ​ഖ​ല​യി​ല്‍ തൊ​ഴി​ല്‍ സാ​ധ്യ​ത​യേ​റു​ന്ന​തി​നാ​ല്‍ അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലെ സ​ര്‍ക്കാ​ര്‍ ലൈ​സ​ന്‍സി​ങ്​ പ​രീ​ക്ഷ​ക​ളാ​യ HAAD/PROMETRIC/MOH/DOH എ​ന്നി​വ പാ​സാ​കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ പ​രി​ശീ​ല​ന പ​ദ്ധ​തി കേ​ര​ള​സ​ർ​ക്കാ​റി​ന്​ കീ​ഴി​ലെ കേ​ര​ള അ​ക്കാ​ദ​മി ഫോ​ര്‍ സ്​​കി​ല്‍സ് എ​ക്​​സ​ല​ന്‍സി​ന്‍റെ അം​ഗീ​കൃ​ത സ്ഥാ​പ​ന​മാ​യ ന​ഴ്​​സി​ങ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ക​രി​യ​ര്‍ എ​ന്‍ഹാ​ൻ​സ്​​മെൻറ്​ (NICE) മു​ഖാ​ന്ത​രം ന​ല്‍കി​വ​രു​ന്നു. പ്ര​തി​വ​ര്‍ഷം 2000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ ചേ​ര്‍ന്ന് വി​ജ​യ​ക​ര​മാ​യി പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കു​ന്ന​ത്.  

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All