ഓൺലൈൻ പിരിവ്; സമൂഹ മാധ്യമ പരസ്യങ്ങൾ നിരീക്ഷണവലയത്തിൽ.
അംഗീകാരമില്ലാതെ ഓൺലൈനായി പിരിവ് നടത്തുന്നത് കണ്ടെത്താനുള്ള നിരീക്ഷണം ശക്തമാക്കൻ ഒരുങ്ങി സാമൂഹികക്ഷേമ മന്ത്രാലയം. റമദാൻ മാസത്തിൽ ഇത്തരം പിരിവ് വ്യാപകമാകുന്നത് കണക്കിലെടുതാണ് അധികൃതർ മുന്നൊരുക്കമെന്നോണം നിരീക്ഷണം ആരംഭിച്ചിരിക്കുന്നത്. ഓൺലൈനിലൂടെ സഹായാഭ്യർഥന നടത്തുന്നത് സംബന്ധിച്ച് ഏതാനും പരാതികൾ അധികൃതർക്ക് ലഭിച്ചിതുമൂലം ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളും നിരീക്ഷണവലയത്തിലാണ്.
കോവിഡ് പശ്ചാത്തലം മുതലാക്കി പിരിവ് നടത്തുന്ന ചില വ്യക്തികളും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ഇങ്ങനെയുള്ള ഓൺലൈനായി പിരിവുകളിലൂടെ അനർഹരുടെ കൈകാളിൽ പണം എത്താതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് അധികൃതർ രാജ്യനിവാസികളോട്
ആവശ്യപ്പെട്ടിട്ടുമുണ്ട്. നിലവിൽ പിരിവിന് അനുമതിയുള്ള രജിസ്റ്റർ ചെയ്ത സന്നദ്ധ സംഘടനകളുടെ ആസ്ഥാനത്ത് ഉദ്യോഗസ്ഥർ എത്തി രേഖകൾ പരിശോധിച്ചുവരികയാണ്. ഉദാരമതികളിൽനിന്ന് സ്വരൂപിച്ച പണത്തിന് കൃത്യമായ ഉറവിടം കാണിക്കാൻ സംഘടനകൾ ബാധ്യസ്ഥരാണെന്നും അധികൃതർ അറിയിച്ചു. കൂടാതെ കെ. നെറ്റ് വഴിയോ ഓൺലൈൻ മണി ട്രാൻസ്ഫർ സംവിധാനമുപയോഗപ്പെടുത്തിയോ അല്ലാതെ ആളുകളിൽനിന്ന് പണം നേരിട്ട് സ്വീകരിക്കാൻ പാടില്ലെന്നും അനുമതിയില്ലാതെ പള്ളികൾ, ഷോപ്പിങ് കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ ധനസമാഹരണം നടത്തുന്നത് നിയമലംഘനമാണെന്നും സാമൂഹികക്ഷേമ മന്ത്രാലയം അറിയിച്ചു അംഗീകാരമില്ലാതെ ഓൺലൈനായി പിരിവ് നടത്തുന്നത് കണ്ടെത്താനുള്ള നിരീക്ഷണം ശക്തമാക്കൻ ഒരുങ്ങി സാമൂഹികക്ഷേമ മന്ത്രാലയം. റമദാൻ മാസത്തിൽ ഇത്തരം പിരിവ് വ്യാപകമാകുന്നത് കണക്കിലെടുതാണ് അധികൃതർ മുന്നൊരുക്കമെന്നോണം നിരീക്ഷണം ആരംഭിച്ചിരിക്കുന്നത്. ഓൺലൈനിലൂടെ സഹായാഭ്യർഥന നടത്തുന്നത് സംബന്ധിച്ച് ഏതാനും പരാതികൾ അധികൃതർക്ക് ലഭിച്ചിതുമൂലം ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളും നിരീക്ഷണവലയത്തിലാണ്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.