• Home
  • News
  • യാത്രയാവാം ഖത്തറിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലേക്ക്

യാത്രയാവാം ഖത്തറിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലേക്ക്

ദോഹ∙രാജ്യത്തെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള അനുമതിക്കായി റജിസ്‌ട്രേഷൻ തുടങ്ങി. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ നേച്ചർ റിസർവ് വകുപ്പാണ് റജിസ്‌ട്രേഷൻ ആരംഭിച്ചത്. ജൈവവൈവിധ്യം ഉറപ്പാക്കാൻ രാജ്യത്ത് 9 പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളാണുള്ളത്.
 വ്യത്യസ്ത ഇനം പക്ഷികളും അറേബ്യൻ ഒറിക്‌സ്, മുയലുകൾ, ചെറുമാനുകൾ, മുളളൻപന്നികൾ തുടങ്ങി അപൂർവങ്ങളായ മൃഗങ്ങളും ഇവിടെയുണ്ട്. മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വകുപ്പിന്റെ സഹകരണത്തിലാണ് പൊതുജനങ്ങൾക്ക് സന്ദർശന സൗകര്യം ഏർപ്പെടുത്തുന്നതെന്ന് നേച്ചർ റിസർവ് അസി.ഡയറക്ടർ സലിം ഹുസൈൻ അൽ സഫ്രാൻ വ്യക്തമാക്കി. ഖത്തറിന്റെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ സന്ദർശിക്കാൻ താൽപര്യമുള്ള ഗ്രൂപ്പുകൾക്കും സ്ഥാപനങ്ങൾക്കും പബ്ലിക് റിലേഷൻസ് വകുപ്പിന് അപേക്ഷ നൽകാം.

 സമയവും സന്ദർശന ലക്ഷ്യവും എത്ര പേരുണ്ട് തുടങ്ങിയ വിവരങ്ങളും അപേക്ഷക്കൊപ്പം നൽകണം. രാജ്യത്തിന്റെ വടക്കു-പടിഞ്ഞാറൻ മേഖലകളിലാണ് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ കൂടുതലും. അടുത്തിടെയാണ് സീലൈനിലെ കേന്ദ്രത്തിൽ അറേബ്യൻ ഒറിക്‌സുകളെയും 3 ജോഡി ഒട്ടകപക്ഷികളെയും എത്തിച്ചത്. വന്യജീവി സംരക്ഷണം മാത്രമല്ല പുൽമേടുകളും ഹരിതാഭകളും ഉറപ്പാക്കി ആവാസ വ്യവസ്ഥയെയും സംരക്ഷിച്ചാണ് മന്ത്രാലയത്തിന്റെ നടപടികൾ.
 രാജ്യത്തിന്റെ മൊത്തം കരഭൂമിയുടെ 23.6 ശതമാനം അതായത് 3,464 ചതുരശ്ര കിലോമീറ്ററിലാണ് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. 9 വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിൽ രണ്ടെണ്ണം സമുദ്ര സംരക്ഷണ കേന്ദ്രങ്ങളും ഒന്ന് തീരദേശ റിസർവും ആണ്. മറ്റ് വന്യജീവികൾക്ക് പുറമേ 1,626 അറേബ്യൻ ഒറിക്‌സുകളെയും സംരക്ഷിക്കുന്നുണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All