• Home
  • News
  • വ്യവസായിക മേഖലക്ക് ഊർജംപകർന്ന് അരാംകോയുടെ 'ഇക്തിവ' പരിപാടിക്ക്​ തുടക്കം

വ്യവസായിക മേഖലക്ക് ഊർജംപകർന്ന് അരാംകോയുടെ 'ഇക്തിവ' പരിപാടിക്ക്​ തുടക്കം

ദ​മ്മാം: സൗ​ദി വ്യ​വ​സാ​യ​ങ്ങ​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നും വി​ക​സ​ന​ത്തി​നും ഊ​ന്ന​ൽ​ന​ൽ​കി, സാ​ങ്കേ​തി​ക​വി​ദ്യ​യും വ്യ​വ​സാ​യ​വും പ്രാ​ദേ​ശി​ക​വ​ത്​​ക​രി​ക്കു​ന്ന​തി​നു​ള്ള പി​ന്തു​ണ​യു​മാ​യി ആ​റാ​മ​ത് 'ഇ​ക്തി​വ' എ​ക്​​സി​ബി​ഷ​ൻ ദ​മ്മാ​മി​ൽ ആ​രം​ഭി​ച്ചു.  
 ദേ​ശീ​യ എ​ണ്ണ​ക​മ്പ​നി​യാ​യ സൗ​ദി അ​​രാം​കോ സം​ഘ​ടി​പ്പി​ക്കു​ന്ന 'ഇ​ൻ കി​ങ്​​ഡം ടോ​ട്ട​ൽ വാ​ല്യൂ ആ​ഡ്​ (ഇ​ക്​​തി​വ)' ഫോ​റം ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​നാ​ണ്​ ദ​ഹ്റാ​ൻ എ​ക്സി​ബി​ഷ​ൻ സെൻറ​റി​ൽ കി​ഴ​ക്ക​ൻ മേ​ഖ​ലാ ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ നാ​യി​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.   
മൂ​ന്ന് ദി​ന പ​രി​പാ​ടി ബു​ധ​നാ​ഴ്ച അ​വ​സാ​നി​ക്കും. ച​ട​ങ്ങി​ൽ സൗ​ദി ഊ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​ൻ, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ അ​ഹ​മ്മ​ദ് ബി​ൻ ഫ​ഹ​ദ്, സൗ​ദി അ​രാം​കോ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ യാ​സി​ർ ഉ​ത്മാ​ൻ അ​ൽ റു​മ​യ്യ​ൻ എ​ന്നി​വ​ർ പ​​​ങ്കെ​ടു​ത്തു. അ​രാം​കോ വി​ത​ര​ണ ശൃം​ഖ​ല​യു​ടെ വ്യാ​പ്തി വ​ർ​ധി​പ്പി​ച്ച്​ ഇ​ക്തി​വ ഫോ​റ​ത്തി​ലും എ​ക്സി​ബി​ഷ​നി​ലു​മാ​യി 50 ധാ​ര​ണ​പ​ത്ര​ങ്ങ​ൾ ഒ​പ്പു​വെ​ച്ചു.   
ആ​ഭ്യ​ന്ത​ര മൂ​ല്യ​നി​ർ​മാ​ണം, ദീ​ർ​ഘ​കാ​ല സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും വൈ​വി​ധ്യ​വ​ത്​​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കു​ക, വൈ​വി​ധ്യ​മാ​ർ​ന്ന​തും സു​സ്ഥി​ര​വും ആ​ഗോ​ള​ത​ല​ത്തി​ൽ മ​ത്സ​രാ​ധി​ഷ്ഠി​ത​വു​മാ​യ ഒ​രു ഊ​ർ​ജ​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് സ​ഹാ​യ​ക​മാ​കു​ന്ന ഒ​രു ലോ​കോ​ത്ത​ര വി​ത​ര​ണ​ശൃം​ഖ​ല കെ​ട്ടി​പ്പ​ടു​ക്കു​ക എ​ന്നി​വ​യാ​ണ് ഇ​ക്തി​വ ല​ക്ഷ്യ​മി​ടു​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം ആ​ഗോ​ള വി​ത​ര​ണ​ശൃം​ഖ​ല ത​ട​സ്സ​പ്പെ​ട്ടു എ​ങ്കി​ലും ഇ​ക്തി​വ​യു​ടെ ഫ​ല​മാ​യി, 2021ൽ ​അ​രാം​കോ​യു​ടെ ചെ​ല​വി‍ന്റെ 59 ശ​ത​മാ​നം ആ​ഭ്യ​ന്ത​ര വി​ത​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സാ​ധി​ച്ചു. 2015ൽ ​പ്രോ​ഗ്രാം ആ​രം​ഭി​ച്ച​പ്പോ​ൾ അ​ത് 35 ശ​ത​മാ​നം ആ​യി​രു​ന്നു.  
'സാ​മ്പ​ത്തി​ക വി​ജ​യ​ത്തി​ലേ​ക്കു​ള്ള വ​ഴി​യൊ​രു​ക്കു​ന്നു' എ​ന്ന പ്ര​മേ​യ​ത്തി​ന് കീ​ഴി​ൽ ന​ട​ക്കു​ന്ന ഇ​ക്തി​വ ഫോ​റം, ലോ​ക​ത്തി​ലെ ചി​ല മു​ൻ​നി​ര ഊ​ർ​ജം, ലോ​ജി​സ്റ്റി​ക്സ്, നി​ർ​മാ​ണ ക​മ്പ​നി​ക​ൾ എ​ന്നി​വ​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം എ​ങ്ങ​നെ​യാ​ണ് ആ​ഭ്യ​ന്ത​ര വാ​ണി​ജ്യ ആ​വാ​സ​വ്യ​വ​സ്ഥ​യെ മെ​ച്ച​പ്പെ​ടു​ത്തു​ക​യും ലോ​ക​ത്തി​ന് ഊ​ർ​ജ​വി​ത​ര​ണം സാ​ധ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്ന​ത് എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. മൊ​ത്ത​ത്തി​ലു​ള്ള ഇ​ക്തി​വ പ്ര​ക​ട​നം, പ​രി​ശീ​ല​നം, സൗ​ദി​വ​ത്​​ക​ര​ണം, സ്ത്രീ​പ്രാ​തി​നി​ധ്യം, വി​ത​ര​ണ​ക്കാ​രു​ടെ വി​ക​സ​നം, ക​യ​റ്റു​മ​തി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന 10 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​രാം​കോ​യു​ടെ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​ക​ളും ഫോ​റ​ത്തി​ൽ വ്യ​ക്ത​മാ​കും. മ​ഹാ​മാ​രി ഉ​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ എ​ന്താ​വും എ​ന്ന്​ പ്ര​വ​ചി​ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും, പ​ക്ഷേ അ​ത് സൃ​ഷ്ടി​ച്ച അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്ക് ത​ങ്ങ​ളെ സ​ജ്ജ​മാ​ക്കാ​ൻ സ​ഹാ​യി​ച്ചു​വെ​ന്ന് അ​രാം​കോ പ്ര​സി​ഡ​ന്‍റും സി.​ഇ.​ഒ​യു​മാ​യ എ​ൻ​ജി. അ​മി​ൻ എ​ച്ച്. നാ​സ​ർ പ​റ​ഞ്ഞു. ആ​ഗോ​ള​വി​ത​ര​ണ ശൃം​ഖ​ല​ക​ളി​ൽ കോ​വി​ഡി‍ന്റെ തു​ട​ർ​ച്ച​യാ​യ ആ​ഘാ​തം ഉ​ണ്ടാ​യി​രു​ന്നി​ട്ടും കൃ​ത്യ​മാ​യ വി​ത​ര​ണ​മേ​ഖ​ല നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 35 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 540ല​ധി​കം നി​ക്ഷേ​പ​ങ്ങ​ൾ ഇ​ക്തി​വ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് ആ​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്. ന​വീ​ക​ര​ണ​വും സു​സ്ഥി​ര​ത​യും വ്യ​വ​സാ​യ​ലോ​ക​ത്തി​ന് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന സ​ന്ദേ​ശം പ​ങ്കു​വെ​ക്കു​ക​യാ​ണ് ഇ​ക്തി​വ. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ സ്വീ​ക​രി​ക്കു​ക​യും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യ ലോ​ജി​സ്റ്റി​ക് നെ​റ്റ്‌​വ​ർ​ക്കു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ഉ​യ​ർ​ന്നു​വ​രു​ന്ന ഭീ​ഷ​ണി​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും ബി​സി​ന​സ്​ തു​ട​ർ​ച്ച​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി അ​രാം​കോ​യ്ക്കും അ​തി‍ന്റെ വി​ത​ര​ണ​ക്കാ​രു​ടെ​യും ക​രാ​റു​കാ​രു​ടെ​യും ശൃം​ഖ​ല​ക്കും ശ​ക്ത​മാ​യ പ​രി​ര​ക്ഷ​ക​ൾ ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന സൈ​ബ​ർ സു​ര​ക്ഷ​യും ഇ​ക്തി​വ​യി​ലെ പ്ര​ധാ​ന ഭാ​ഗ​മാ​ണ്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All