• Home
  • News
  • ഒമാനില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു, മൂന്ന് കൊവിഡ് മരണങ്ങള്‍, ഇന്നത്തെ കണക്

ഒമാനില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു, മൂന്ന് കൊവിഡ് മരണങ്ങള്‍, ഇന്നത്തെ കണക്കുകള്‍

ഒമാി

ല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2162 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 702 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 328326 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 307705 പേര്‍ രോഗമുക്തി നേടുകയും 4133 പേര്‍ മരണപ്പെടുകയും ചെയ്തു. 93.7 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 75 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി 223 പേരും ഐ.സി.യുവില്‍ 26 പേരും ചികിത്സയില്‍ കഴിയുന്നുണ്ട്. അതേസമയം, രാജ്യത്തേര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All