'വോ... 20-22' വിസ്മയ വിലയൊരുക്കി സിറ്റി ഫ്ലവര്‍, ഇന്ന് തുടക്കം
റിയാദ്: ഇന്ത്യയുടെ 73ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ബുധനാഴ്ച മുതല്‍ സൗദിയിലെ സിറ്റി ഫ്ലവര്‍ ഔട്ട്ലെറ്റുകള്, ഹൈപര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ പ്രത്യേക ഓഫറിന് തുടക്കമാകും. 'വോ... 20-22' എന്ന പേരില്‍ അതിശയ വിലയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 20 - 22 റിയാല്‍ മോഹവിലയില്‍ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള സാധനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഈ ഓഫറിൽ ലഭിക്കുന്നത്.
മാത്രമല്ല ശൈത്യകാല വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വിലക്കിഴിവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വിലക്കിഴിവ് സിറ്റി ഫ്ലവറിെൻറ എല്ലാ ഔട്ട്ലെറ്റുകളിലും ലഭ്യമാകും. ഉപഭോക്താക്കളെ കാത്തിരിക്കുന്ന ആകര്‍ഷകമായ ഓഫര്‍ സ്വന്തമാക്കാന്‍ അസുലഭ അവസരമാണിതെന്ന് മാനേജ്മെന്റ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളത് എല്ലാം 'വോ... 20-22'ല്‍ ലഭ്യമാകും.
ഇലക്ട്രോണിക്സ് ഉല്പന്നങ്ങളുടെ വിപുലമായ ശ്രേണി, ശീതകാല പ്രതിരോധ വസ്ത്രശേഖരം, ആകര്‍ഷകമായ മോഡലുകളില്‍ ട്രാവല്‍ ബാഗുകളുടെ വലിയ ശേഖരം, ഭക്ഷ്യവിഭവങ്ങളുടെ ശേഖരം അടക്കം എറ്റവും കുറഞ്ഞ വിലയില്‍ ഷോപ്പിങ് നടത്താന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുമെന്ന് മാനേജ്മെന്റ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.