• Home
  • News
  • സൗദിയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ​ 'ഇന്ത്യ ഉത്സവ്​' വാരാഘോഷത്തിന്​ തുടക്കം

സൗദിയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ​ 'ഇന്ത്യ ഉത്സവ്​' വാരാഘോഷത്തിന്​ തുടക്കം

റി​യാ​ദ്​: ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഈ ​മാ​സം 23 മു​ത​ൽ 29 വ​രെ ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റ് 'ഇ​ന്ത്യ ഉ​ത്സ​വ്​' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​രാ​ഘോ​ഷ​ത്തി​ന്​ തു​ട​ക്കം. ഇ​ന്ത്യ​യു​ടെ മ​നോ​ഹ​ര​മാ​യ ത​ന​ത്​ ഫാ​ഷ​നു​ക​ളും രാ​ജ്യ​ത്തെ വ്യ​ത്യ​സ്ത പ്രാ​ദേ​ശി​ക പാ​ച​ക​രീ​തി​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ ഷോ​പ്പി​ങ്​ ഉ​ത്സ​വ​മാ​ണി​ത്. മു​റ​ബ്ബ​യി​ലെ റി​യാ​ദ് അ​വ​ന്യൂ മാ​ളി​ൽ ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ ലു​ലു സൗ​ദി ഡ​യ​റ​ക്ട​ർ ഷെ​ഹിം മു​ഹ​മ്മ​ദ്, ഗ​വ​ൺ​മെ​ന്‍റ്​ ഉ​ദ്യോ​ഗ​സ്ഥ​ർ, ലു​ലു​വി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഔ​സാ​ഫ് സ​ഈ​ദ് വാ​രാ​ഘോ​ഷം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജി​ദ്ദ മേ​ഖ​ല​യി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ മൊ​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ലം ഷോ​പ്പി​ങ്​ മേ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സൗ​ദി​യി​ലു​ട​നീ​ള​മു​ള്ള എ​ല്ലാ ലു​ലു സ്റ്റോ​റു​ക​ളി​ലും ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ഗോ​ള ത​ല​ത്തി​ൽ വേ​രു​ക​ളു​ള്ള ഒ​രു ഇ​ന്ത്യ​ൻ വ്യ​വ​സാ​യ ഭീ​മ​നാ​യ ലു​ലു ​ഗ്രൂ​പ്​ ഇ​ന്ത്യ​ക്കും സൗ​ദി അ​റേ​ബ്യ​ക്കു​മി​ട​യി​ൽ ഒ​രു പാ​ല​മാ​യി മാ​റു​ക​യാ​ണെ​ന്ന്​ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. 
ഈ ​മേ​ഖ​ല​യി​ൽ ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ഗ്രൂ​പ് വ​ലി​യ പ​ങ്കു​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ ക​ർ​ഷ​ക​ർ​ക്കും ചി​ല്ല​റ വ്യാ​പാ​രി​ക​ൾ​ക്കും ന​ല്ല അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കി. ലു​ലു ഗ്രൂ​പ് രാ​ജ്യ​ത്തി‍െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ ഔ​ട്ട്‌​ലെ​റ്റു​ക​ൾ തു​റ​ക്കു​ന്നു എ​ന്ന​റി​യു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​​ണ്ടെ​ന്നും ഇ​ത് പ്രാ​ദേ​ശി​ക ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഗ്രൂ​പ്പി‍െൻറ ജ​ന​പ്രീ​തി​യു​ടെ സൂ​ച​ന​യാ​ണെ​ന്നും അം​ബാ​സ​ഡ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 
പു​തി​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും മു​ത​ൽ മാം​സ​വും,  സാ​രി​യും ചു​രി​ദാ​റു​ക​ളും പോ​ലു​ള്ള പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ളും ആ​യി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 7,000ത്തി​ല​ധി​കം ഉ​ൽ​പ​ന്ന​ങ്ങ​ൾ ഷോ​പ്പി​ങ്​ മേ​ള​യി​ൽ അ​ണി​നി​ര​ന്നി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, ബി​രി​യാ​ണി​ക​ൾ മു​ത​ൽ വി​വി​ധ​യി​നം ക​റി​ക​ൾ വ​രെ, ജ​ന​പ്രി​യ തെ​രു​വു ഭ​ക്ഷ​ണ​ങ്ങ​ൾ, പ​ര​മ്പ​രാ​ഗ​ത മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, കൂ​ടാ​തെ, മ​റ്റു പ​ല പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ​യും ചൂ​ടു​ള്ള ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ഒ​രു വ​ലി​യ ശ്രേ​ണി​യും മേ​ള​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്.
ഇ​തു​പോ​ലൊ​രു ഉ​ത്സ​വ​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ സം​സ്‌​കാ​ര​ത്തി‍െൻറ ത​ന​ത്​ സൗ​ന്ദ​ര്യ​വും വൈ​വി​ധ്യ​വും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ൽ ത​ങ്ങ​ൾ എ​ന്നും അ​ഭി​മാ​നി​ക്കു​ന്ന​താ​യി ലു​ലു സൗ​ദി ഡ​യ​റ​ക്ട​ർ ഷെ​ഹീം മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All