ഖത്തറിലെ സ്കൂളുകളിൽ ജനുവരി 30 മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കും; സർക്കുലർ പിൻവലിച്ച് വിദ്യാഭ്യാസ മന്ത്രാലയം
ദോഹ: ഖത്തറിലെ സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ജനുവരി 30 മുതല്‍ കുട്ടികള്‍ക്ക് നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കമെന്ന നിര്‍ദ്ദേശമാണ് മന്ത്രാലയം പിന്‍വലിച്ചത്.
അതേസമയം, ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പിന്‍വലിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. പെനിന്‍സുല ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അധികൃതര്‍ സര്‍ക്കുലര്‍ പിന്‍വലിച്ചതോടെ വാര്‍ത്തകള്‍ പിന്‍വലിച്ചതായി പെനിന്‍സുല അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.