• Home
  • News
  • മസ്‍തിഷ്‍കാഘാതത്തെ തുടർന്ന് മലയാളി നഴ്‍സ് മരിച്ചു

മസ്‍തിഷ്‍കാഘാതത്തെ തുടർന്ന് മലയാളി നഴ്‍സ് മരിച്ചു

റിയാദ്: കൊല്ലം മയ്യനാട് സ്വദേശിനിയായ നഴ്‌സ് റിയാദിൽ മസ്‍തിഷ്‍കാഘാതം മൂലം മരിച്ചു. കുറ്റിക്കാട്‌ പള്ളിത്തൊടി അനശ്വര നിവാസിൽ അശ്വതി വിജേഷ്‍കുമാർ (32) ആണ് റിയാദിലെ കിംഗ് സൽമാൻ ആശുപത്രിയിൽ മരിച്ചത്. റിയാദിലെ അൽ ജാഫൽ എന്ന സ്വകാര്യ ആശുപത്രിയിൽ നാല്‌ വർഷത്തോളമായി നഴ്‌സായി സേവനമനുഷ്ഠിക്കുന്നു. 

ഭർത്താവ് വിജേഷ് കുമാർ റിയാദിൽ ഒപ്പമുണ്ട്. ഏകമകൾ അലംകൃത (4) നാട്ടിലാണ്. പിതാവ് - ബാബുരാജൻ,  മാതാവ് - ലത,  സഹോദരി - അനശ്വര. നാട്ടിലേക്ക് പോകാനുള്ള  ഒരുക്കങ്ങൾക്കിടയിലാണ് മരണം. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിൽ കൊണ്ടു പോകുമെന്ന് ഭർത്താവ് അറിയിച്ചു. 

ഐ.സി.എഫ് റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി സാന്ത്വനം കോഡിനേറ്റർ അബ്ദുറസ്സാഖ് വയൽക്കര, സർവ്വീസ് സെക്രട്ടറി ഇബ്രാഹീം കരീം അനസ് അമാനി , അഷ്‌റഫ് അഹ്സനി എന്നിവർ രംഗത്തുണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All