ഖത്തറിൽ ജനുവരി 29 മുതൽ കുട്ടികൾക്ക് പള്ളികളിൽ പ്രവേശിക്കാൻ അനുമതി; നിർദേശങ്ങൾ ഇവയൊക്കെ
ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ജനുവരി 29 ശനിയാഴ്ച മുതല്‍ കുട്ടികള്‍ക്ക് പള്ളികളില്‍ പ്രവേശിക്കുന്നതിന് അനുമതി നല്കി. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പള്ളികളില്‍ പാലിക്കേണ്ട നടപടികളെ കുറിച്ച് ഔഖാഫ് മന്ത്രാലയം പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.
ആരാധനയക്കായി പള്ളികളില്‍ പോകുന്നവര്‍ മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു. ജലദോഷം, പനി, ചുമ, ഉയര്‍ന്ന താപനില എന്നിവ അനുഭവപ്പെടുന്നവര്‍ പള്ളികളില്‍ പോകരുതെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ദിവസേനയും വെള്ളിയാഴ്ചകളിലെയും പ്രാര്‍ത്ഥനയ്ക്കെത്തുന്നവര്‍ ഒരു നമസ്കാരം പായയുടെ അകലം പാലിക്കണം. വെള്ളിയാഴ്ചകളിലെ പ്രഭാഷണ സമയത്ത് ആളുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം. പള്ളികളിലെ സുചിമുറികള് തുറക്കുന്നതാണ്.
പള്ളികളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഇഹ്തിറാസ് സ്റ്റാറ്റസ് പച്ചയാണ് എന്നുള്ളത് സംഘാടകരം കാണിക്കണം. എല്ലാവരും സ്വന്തമായി നമസ്കാര പായ കൊണ്ടുവരണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ പള്ളികളില്‍ കൃത്യമായും മാസ്ക് ധരിക്കുകയും ശാരീര അകലം പാലിക്കുകയും വേണം.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.