കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി സ്ഥാനപതി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി∙ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഉപപ്രധാനമന്ത്രിയും എണ്ണകാര്യമന്ത്രിയുമായ ഡോ.മുഹമ്മദ് അബ്ദുല്ലതീഫ് അൽ ഫാരിസുമായി കൂടിക്കാഴ്ച നടത്തി.
എണ്ണ, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു.
ഇന്ത്യൻ എൻജിനിയർമാർ നേരിടുന്ന പ്രശ്നങ്ങൾ ഉൾപ്പെടെ പ്രവാസികളുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളിലും ചർച്ചയുണ്ടായി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.