കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയിലെ തീപിടിത്തം; പരിക്കേറ്റ രണ്ട് ഇന്ത്യൻ പ്രവാസികൾ കൂടി മരണപ്പെട്ടു
കുവൈത്ത് സിറ്റി: ജനുവരി 14-ന് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയുടെ അഹമ്മദി ശുദ്ധീകരണ ശാലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ കൂടി മരണപ്പെട്ടു. ബാബ്തൈന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നവരാണ് മരിച്ചത്. കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ശുദ്ധീകരണ ശാലയിലുണ്ടായ അപകടം നടന്ന തമിഴ്നാട് സ്വദേശിയായ സിക്കന്തൂര്‍ കസാലി മരൈകയാര്‍, ഒഡീസ സ്വദേശിയായ ഹരി ചന്ദ്ര റെഡ്ഡി കോണ എന്ന രണ്ട് ഇന്ത്യക്കാര്‍ മരണമടയുകയും അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരണമടഞ്ഞവരും പരിക്കേറ്റവരും അല്‍ അറബി എനര്ടേക് കോണ്‍ട്രാക്റ്റിങ് കമ്പനിക്ക് കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.