• Home
  • News
  • താ​മ​സ മേ​ഖ​ല​ക​ളി​ൽ വ്യ​വ​സാ​യി​ക-​വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്
muscat oman rules

താ​മ​സ മേ​ഖ​ല​ക​ളി​ൽ വ്യ​വ​സാ​യി​ക-​വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ

മ​സ്​​ക​ത്ത്​: ഒമാനിലെ താ​മ​സ മേ​ഖ​ല​ക​ളി​ൽ വ്യ​വ​സാ​യി​ക-​വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ന​ഗ​ര​ത്തി​ലെ വി​വി​ധ താ​മ​സ മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ ഇ​ത്ത​രം അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ഗ​ര​സ​ഭ​യു​ടെ മു​ന്ന​റി​യി​പ്പ്. പ​രാ​തി​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ർ​ക്ക്​​ഷോ​പ്പു​ക​ൾ, വെ​യ​ർ​ഹൗ​സു​ക​ൾ, ഗാ​രേ​ജു​ക​ൾ തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തി​യി​രു​ന്നു. ന​ഗ​ര​സ​ഭ നി​യ​മ​ങ്ങ​ളു​​ടെ ലം​ഘ​ന​ത്തി​നൊ​പ്പം ഇ​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ശ​ല്യ​മാ​ണ്. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റി​ലെ വ​ക്താ​വ്​ പ​റ​ഞ്ഞു. നി​യ​മ​ലം​ഘ​നം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട വാ​ദി​ക​ബീ​ർ അ​ട​ക്കം മ​സ്​​ക​ത്ത്​ ന​ഗ​ര​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​യാ​ഴ്​​ച ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്​​ഥ​ർ ആ​ർ.​ഒ.​പി സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

Business