യുവതിയെ ആക്രമിച്ച് മോഷണം നടത്തിയയാൾ പിടിയിൽ
ചാത്തന്നൂർ: യുവതിയെ ആക്രമിച്ച ശേഷം മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അയത്തിൽ കല്ലിനുമേൽ വീട്ടിൽ ജിനേഷ് ബാബു (36) ആണ് പിടിയിലായത്.
വീട്ടിൽ അതിക്രമിച്ചുകയറി ഷാൾ യുവതിയുടെ കഴുത്തിൽ മുറുക്കി ഭീഷണിപ്പെടുത്തി.
നിലവിളി കേട്ടെത്തിയ യുവതിയുടെ അച്ഛൻ കൈ തട്ടിമാറ്റി രക്ഷപ്പെടുത്തി. ഈ സമയം മുറിയിലെ അലമാരയിൽ നിന്നും 33000 രൂപ അപഹരിച്ച് യുവാവ് കടന്നു. ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെ നിർദേശാനുസരണം എസ്.ഐമാരായ ആശ ബി. രേഖ, സലിംകുമാർ, എ.എസ്.ഐ രാജേഷ്, സി.പി.ഒമാരായ മുഹമ്മദ് ഹുസൈൻ, അനിൽകുമാർ, ബിനു, ജയിനമ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.