• Home
  • News
  • യുഎഇയിൽ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ വ്യക്തമായ മേൽവിലാസം നൽകണമെന്ന് അധികൃതർ
uae visa

യുഎഇയിൽ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ വ്യക്തമായ മേൽവിലാസം നൽകണമെന്ന് അധികൃതർ

ദുബായ്: യുഎഇയിൽ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഉപയോക്താക്കൾ വ്യക്തമായ മേൽവിലാസം നൽകണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ. ദുബായ്) ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് റാശിദ് അൽമറി അറിയിച്ചു. വിസാ സേവനങ്ങൾ തേടുന്ന ആളുകൾ അവ്യക്തമായ മേൽവിലാസം നൽകിയാൽ നടപടികൾക്ക് സ്വാഭാവികമായും കാലതാമസം വരും.

ശരിയായ മേൽവിലാസം വിസ നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾ അമർ സെന്ററുകൾ വഴി ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിലേക്ക് സമർപ്പിക്കുന്ന രേഖകളിൽ ശരിയായ മേൽവിലാസങ്ങൾ, ഇ മെയിൽ ഐഡി, മൊബൈൽ നമ്പർ, മറ്റുവിവരങ്ങൾ എല്ലാം കൃത്യമാണെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തണം. ഈ വിവരങ്ങൾക്കനുസരിച്ചാണ് അപേക്ഷാ നടപടിയുടെ ഓരോഘട്ടവും വകുപ്പ് ഉപയോക്താക്കളെ അറിയിക്കുന്നത്.

നിലവിൽ ഏറ്റവും വേഗത്തിലാണ് ദുബായിൽ വിസ നടപടികൾ പൂർത്തിയാക്കി നൽകുന്നത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന അപേക്ഷകൾക്ക് മേൽനടപടികൾക്ക് കാലതാമസം വരുന്നുണ്ട്. അതുകൊണ്ടുതന്നെ അപേക്ഷകർ വ്യക്തമായ വിവരങ്ങൾ നൽകാനും അപേക്ഷിച്ചത് ശരിയായാണെന്ന് ഉറപ്പുവരുത്താനും ചെയ്യണമെന്ന് ദുബായ്‌ ഇമിഗ്രേഷൻ വകുപ്പ് ജനങ്ങളെ ഓർമപ്പെടുത്തി. അപേക്ഷയിലെ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടത് ഒരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് വകുപ്പ് വ്യക്തമാക്കി. ഈ വിവരങ്ങൾ നൽകാനായി വകുപ്പ് പ്രത്യേക ബ്രോഷറും പുറത്തിറക്കി.

Entertainment