• Home
  • News
  • കുവൈറ്റിൽ നിലവിലുള്ള വിദേശികളുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാൻ നിർദേശം
kuwait foreign workers

കുവൈറ്റിൽ നിലവിലുള്ള വിദേശികളുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാൻ നിർദേശം

കുവൈത്ത് സിറ്റി: രാജ്യത്തിൽ നിലവിലുള്ള വിദേശികളുടെ എണ്ണം 50 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യം ശക്തമാകന്നു. രാജ്യത്തെ വിദേശി തൊഴിലാളികളുടെ എണ്ണം വെട്ടി  കുറക്കാന്‍ ആവശ്യമായ ഗൗരവപരമായ നടപടികള്‍ സ്വീകരിക്കണെന്ന് നിരവധി എംപിമാരാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കുവൈത്തില്‍നിന്നും 3.3 മില്യന്‍  വിദേശികളെയെങ്കിലും നാടുകടത്തണമെന്നാണ് ആവശ്യം. കൂടാതെ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.രാജ്യത്തെ വിദേശികളുടെ കൈ  പിടിയില്‍ നിന്ന് മോചിപ്പിക്കാന്‍ ഗവണ്‍മെന്റ്  ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും എംപിമാര്‍ ആവശ്യപ്പെടുന്നു .അഞ്ച് വര്‍ഷം കൊണ്ട് 50 ശതമാനം വിദേശികളെ  ഒഴിവാക്കണമെന്നാണ് എം പി മാരുടെ ശക്തമായ നിര്‍ദേശം.  

Entertainment