• Home
  • News
  • സൗദിയിലെ ചെങ്കടലിൽ വലിയ അളവിൽ പ്രകൃതി വാതക‌‌ നിക്ഷേപം കണ്ടെത്തിയതായി ഊർജ്ജ മന്ത്
saudi lng

സൗദിയിലെ ചെങ്കടലിൽ വലിയ അളവിൽ പ്രകൃതി വാതക‌‌ നിക്ഷേപം കണ്ടെത്തിയതായി ഊർജ്ജ മന്ത്രി

റിയാദ്: സൗദിയിൽ ചെങ്കടലിൽ വലിയ അളവിൽ പ്രകൃതി വാതക‌‌ നിക്ഷേപം കണ്ടെത്തിയതായി ഊർജ്ജ മന്ത്രി ഖാലിദ്‌ അൽ ഫാലിഹ്‌ അറിയിച്ചതായി സൗദി വാർത്താ ഏജൻസി റിപ്പോർട്ട്‌ ചെയ്തു. കൃത്യമായ അളവ്‌ എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഓവർസീസ്‌ ഗ്യാസ്‌ പ്ലാന്റുകളിൽ മുതൽ മുടക്കുന്നതിന്‌ വേണ്ടി ദ്രവീകൃത പ്രകൃതി വാതകത്തെ (എൽഎൻജി) കുറിച്ച്‌ സൗദി അരാംകോ പഠനം നടത്തി വരികയായിരുന്നു.

സൗദി അറേബ്യയിലെ എൽഎൻജി പ്രോജക്റ്റിന്റെ ഏറ്റെടുക്കൽ അവസരങ്ങൾ അമേരിക്കൻ ഐക്യനാടുകളിൽ നടക്കുന്നുണ്ടെന്നും മന്ത്രി ഫാലിഹ്‌ പറഞ്ഞു. ചെങ്കടലിലെ എണ്ണ നിക്ഷേപങ്ങളിൽ വരുന്ന കമ്മി എണ്ണയുടെ ഉൽപാദനച്ചെലവ്‌ വർധിപ്പിക്കുന്ന സാഹചര്യത്തിലാണ്‌ ഗ്യാസിലേക്ക്‌ കൂടി രാജ്യം തിരിയുന്നത്‌. ഒപെകിന്റെ ഫെബ്രുവരിയിലെ കണക്ക്‌ അനുസരിച്ച്‌ പ്രതിദിനം 10.16 ലക്ഷം ബാരൽ‌ ക്ഷമതയാണ്‌ എണ്ണക്കുള്ളത്‌. അത്‌ കൊണ്ടു കൂടിയാണ്‌ രാജ്യ രാജ്യാന്തര വിപണിയിൽ വൻ തോതിലുള്ള വാതക നിക്ഷേപം നടത്താൻ രാജ്യം പദ്ധതിയിടുന്നത്‌.

Entertainment