• Home
  • News
  • മനാറത് അൽ സാദിയാത്തിൽ ഒരുക്കിയ സായിദ്-ഗാന്ധി ഡിജിറ്റൽ മ്യൂസിയം തുറന്നു
zayed gandhi museum opens

മനാറത് അൽ സാദിയാത്തിൽ ഒരുക്കിയ സായിദ്-ഗാന്ധി ഡിജിറ്റൽ മ്യൂസിയം തുറന്നു

അബുദാബി: രാഷ്ട്ര നേതാക്കൾക്ക് ആദരമർപ്പിച്ച് മനാറത് അൽ സാദിയാത്തിൽ ഒരുക്കിയ സായിദ്-ഗാന്ധി ഡിജിറ്റൽ മ്യൂസിയം പൊതുജനങ്ങൾക്കു തുറന്നുകൊടുത്തു. മാർച്ച് 29വരെ രാവിലെ 10 മുതൽ രാത്രി 8 വരെ സൗജന്യമായി പ്രവേശനമുണ്ടാകും. മ്യൂസിയത്തിന്റെ ചെറിയൊരു ഭാഗം സജ്ജമാക്കി ഡിസംബർ നാലിന് ഇന്ത്യയുടെയും യുഎഇയുടെയും വിദേശകാര്യമന്ത്രിമാരായ സുഷമ സ്വരാജും ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽനഹ്യാനും ചേർന്ന് ഉദ്ഘാടനം നടത്തിയിരുന്നു.

മ്യൂസിയം പൂർണമായി സജ്ജമാക്കിയശേഷമാണ് ഇപ്പോൾ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചത്. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150–ാം ജന്മദിനത്തിന്റെയും യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജന്മശതാബ്ദിയുടെയും പശ്ചാത്തലത്തിലാണു മ്യൂസിയം ഒരുക്കിയത്. യുഎഇ സാംസ്കാരിക, വൈജ്ഞാനിക വികസന മന്ത്രാലയവും ന്യൂഡൽഹിയിലെ മഹാത്മാഗാന്ധി ഡിജിറ്റൽ മ്യൂസിയവും സഹകരിച്ചാണ് സായിദ്-ഗാന്ധി ഡിജിറ്റൽ മ്യൂസിയം യാഥാർഥ്യമാക്കിയത്. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച ഇരുനേതാക്കളും ലോകത്തിന് നൽകിയ മഹത്തായ സംഭാവനകൾ മ്യൂസിയത്തിൽ അനുഭവിച്ചറിയാം.

Entertainment