• Home
  • News
  • കുവൈറ്റിൽ നിരീക്ഷണ ക്യാമറകളുടെ പരിധി വർധിപ്പിക്കാൻ നടപടി
kuwait security camera

കുവൈറ്റിൽ നിരീക്ഷണ ക്യാമറകളുടെ പരിധി വർധിപ്പിക്കാൻ നടപടി

കുവൈത്ത് സിറ്റി: രാജ്യത്തിലെ സർക്കാർ സ്ഥാപനങ്ങളും വ്യാപാര സമുച്ചയങ്ങളും ഉൾപ്പെടെ 37 മേഖലകളിൾ കൂടി സിസിടിവി സ്ഥാപിക്കണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. രാജ്യത്തെ സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ നിർബന്ധമാക്കുന്നത്. പള്ളികൾ, ആരാധനാലയങ്ങൾ, കടൽതീരങ്ങൾ, ഷൂട്ടിങ് കേന്ദ്രങ്ങൾ, എണ്ണ മേഖലയിലെ റിഫൈനറികളും എണ്ണസംഭരണികളും കയറ്റുമതി തുറമുഖങ്ങളും, വൈദ്യുതി ഉൽപാദന-വിതരണ കേന്ദ്രങ്ങൾ, ജല ശുദ്ധീകരണ പ്ലാന്റുകൾ, മലിനജല സംസ്കരണ സംവിധാനങ്ങൾ, ജലസേചന സംവിധാനങ്ങൾ, കോൾ സെന്ററുകൾ, വിമാനത്താവളം, റേഡിയോ-ടെലിവിഷൻ സ്റ്റേഷനുകൾ, കുവൈത്ത് വാർത്താ ഏജൻസി, ഉപഗ്രഹ ചാ‍നലുകൾ, സ്വത്രന്ത വ്യാപാര മേഖല, കൃഷി-മത്സ്യ സ്രോതസ്സ് വിഭാഗത്തിന് കീഴിലെ ബോട്ടുകൾ, ഗതാഗത സംവിധാനങ്ങൾ, പൊതുഗതാഗത ഡിപ്പോകൾ, ഹെൽത്ത് സെന്ററുകൾ, ഫാർമസികൾ, ലബോറട്ടറികൾ, മരുന്ന് ശേഖരണ കേന്ദ്രങ്ങൾ, രക്തദാനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ, ആംബുലൻസുകൾ, ഫിസിയോതെറപ്പി കേന്ദ്രങ്ങൾ, രക്ത ബാങ്ക്, വിവിധ മാർക്കറ്റുകൾ എന്നിവയെല്ലാം നിരീക്ഷണ ക്യാമറയുടെ പരിധിയിലായിരിക്കണമെന്നാണ് മന്ത്രിസഭാ നിർദേശം.

Entertainment