• Home
  • News
  • ഒമാനിൽ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ നികുതി വർധിപ്പിക്കുന്നു
oman tax

ഒമാനിൽ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ നികുതി വർധിപ്പിക്കുന്നു

മസ്‌ക്കറ്റ്: ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ നികുതി വർധനവ് ജൂൺ പകുതി മുതൽ നിലവിൽ വരും. നിയമം നടപ്പാക്കിയതായുള്ള സുൽത്താന്റെ ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങി. 90 ദിവസത്തിന് ശേഷമാകും നിയമം പ്രാബല്ല്യത്തിൽ വരുക. ജി.സി.സി രാജ്യങ്ങളിൽ ഏകീകൃത സെലക്ടീവ് എക്സൈസ് വരുമാന നികുതി നടപ്പിൽ വരുത്താനുള്ള തീരുമാനം 2015ൽ റിയാദിൽ നടന്ന ജി.സി.സി സുപ്രീം കൗൺസിൽ യോഗത്തിലാണ് കൈകൊണ്ടത്.

സൗദി അറേബ്യയിലും യു.എ.ഇയിലും ബഹറൈനിലും ഖത്തറിലും പുതിയ നികുതി ഇതിനകം നിലവിൽ വന്നിട്ടുണ്ട്. പുകയില, മദ്യം, ശീതളപാനീയങ്ങൾ, ഊര്‍ജ്ജ പാനീയങ്ങൾ എന്നിവയാണ് പൊതുധാരണപ്രകാരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭവങ്ങൾ. ഹാനികരമായ ഉൽപന്നങ്ങളിൽ ശീതള പാനീയങ്ങൾക്ക് അമ്പത് ശതമാനവും സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കും നൂറ് ശതമാനവും നികുതിയാണ് സെലക്ടീവ് ടാക്സ് പദ്ധതിയുടെ ഭാഗമായി ചുമത്തുക. ചില്ലറ വിൽപന വില അടിസ്ഥാനമാക്കിയാകും പ്രത്യേക നികുതി കണക്കാക്കുക. പുകയിലക്കും മദ്യത്തിനുമുള്ള കസ്റ്റംസ് നികുതി ഇതിന് പുറമെ തുടരുകയും ചെയ്യും. മജ്ലിസുശൂറയും സ്റ്റേറ്റ് കൗൺസിലും സെലക്ടീവ് നികുതി നിയമം നേരത്തേ പാസാക്കി സുൽത്താെൻറ അംഗീകാരത്തിന്സ മർപ്പിച്ചിരിക്കുകയായിരുന്നു.

Entertainment