• Home
  • News
  • സൗദി അക്കൗണ്ടിങ് മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കുന്നു; പ്രവാസികള്‍ക്ക് വൻ തിര
Saudi Arabia job

സൗദി അക്കൗണ്ടിങ് മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കുന്നു; പ്രവാസികള്‍ക്ക് വൻ തിരിച്ചടി

റിയാദ്: സൗദിയില്‍ സ്വകാര്യമേഖലയില്‍ ഇരുപതിനായിരത്തോളം അക്കൗണ്ടിംഗ് തസ്തികകള്‍ സ്വദേശിവത്കരിക്കും. 2022ഓടെ പൂർത്തിയാകും വിധം ഘട്ടം ഘട്ടമായാണ് പദ്ധതി. ഇത് പ്രവാസി മലയാളികള്‍ക്ക് വൻ തിരിച്ചടിയാവുന്നു

അക്കൗണ്ടിംഗ് കമ്പനികളിലും ഓഫീസുകളിലുമായി രാജ്യത്ത് ആകെ 4800 സൗദികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഈ മേഖലയില്‍ 1,70,000 വിദേശികളാണ് ജോലി ചെയ്യുന്നത്. 2022ഓടെ ഇരുപതിനായിരത്തോളം (20,165) അക്കൗണ്ടിംഗ് തസ്തികകള്‍ സൗദിവത്കരിക്കാനാണ് പുതിയ നീക്കം. പ്രതിവര്‍ഷം 2016 തൊഴിലുകള്‍ വീതം നാല് വര്‍ഷം കൊണ്ട് 20,165 തസ്തികകളാണ് സൗദിവത്ക്കരിക്കുക. മാനവ വികസന നിധിയും, സൗദി ഓര്‍ഗനൈനേഷന്‍ ഫോര്‍ സെര്‍ട്ടിഫൈഡ് പബ്ലിക്ക് അക്കൗണ്ടന്റ്‌സും തൊഴില്‍ സാമുഹിക വികസന മന്ത്രാലയും ഇതിനായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനാണ് നീക്കം .

Related News

Entertainment

Business