• Home
  • News
  • ഫാർമസികളിലേക്കും സ്വദേശിവത്കരണം ഏർപെടുത്തികൊണ്ട് സൗദി
saudi pharmacy

ഫാർമസികളിലേക്കും സ്വദേശിവത്കരണം ഏർപെടുത്തികൊണ്ട് സൗദി

റിയാദ്: സൗദിയിൽ ഫാർമസികളിലും സ്വദേശിവത്കരണം നടപ്പാക്കാൻ ഒരുങ്ങികൊണ്ട് സൗദി സർക്കാർ. അഞ്ചിലേറെ വിദേശത്തൊഴിലാളികൾ ജോലിചെയ്യുന്ന ഫാർമസികളിലാണ് സ്വദേശിവത്കരണം നടപ്പാക്കുക. ഇതുസംബന്ധിച്ച വിശദാംശങ്ങൾ തൊഴിൽ, സാമൂഹിക വികസനകാര്യമന്ത്രാലയം പുറത്തുവിട്ടു. തുടക്കത്തിൽ 20 ശതമാനം സ്വദേശികളെ ഫാർമസികളിൽ നിയമിക്കുകയാണ് ലക്ഷ്യം. ഫാർമസിസ്റ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സ്വദേശിവത്കരണം നടപ്പാക്കും.

p>

ആരോഗ്യമേഖലയിൽ സ്വദേശി യുവാക്കൾക്ക് അനുയോജ്യമായ സാഹചര്യമാണ് ഫാർമസിമേഖലയിലുള്ളത്. അതുകൊണ്ടുതന്നെ സ്വദേശിവത്കരണം ഊർജിതമായി നടപ്പാക്കുമെന്നും തൊഴിൽമന്ത്രാലയം വ്യക്തമാക്കി. സ്വദേശിവത്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധപദ്ധതികൾ നടപ്പാക്കും. ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ട്, ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്, സോഷ്യൽ ഡെവലപ്‌മെന്റ് ഫണ്ട് എന്നിവ പദ്ധതിയുമായി സഹകരിക്കുമെന്നും തൊഴിൽമന്ത്രാലയം വ്യക്തമാക്കി.

Related News

Entertainment

Business