• Home
  • News
  • ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​ന്​ ടെ​​ക്നീ​​ഷ്യ​​ൻ​മാ​ർ​ക്കും അ​പേ​ക്ഷി​ക്കാം
qatar driving licence

ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​ന്​ ടെ​​ക്നീ​​ഷ്യ​​ൻ​മാ​ർ​ക്കും അ​പേ​ക്ഷി​ക്കാം

ദോ​​ഹ: ഡ്രൈ​​വി​​ങ് ലൈ​​സ​​ന്‍സി​​ന് അ​​ര്‍ഹ​​ത​​യി​​ല്ലാ​​ത്ത തൊ​​ഴി​​ലു​​ക​​ളി​​ല്‍ നി​​ന്ന്​ സാ​​ങ്കേ​​തി​​ക​​മേ​​ഖ​​ല​​ക്കാ​രെ (​ടെ​ക്നീ​​ഷ്യ​​ന്‍സ്) ഒ​ഴി​വാ​ക്കി. ഈ ​ജോ​​ലി ചെ​​യ്യു​​ന്ന​​വ​​ര്‍ക്കും ഇ​​നി മു​​ത​​ല്‍ ഡ്രൈ​​വി​​ങ് ലൈ​​സ​​ന്‍സി​​ന്​ അ​​പേ​​ക്ഷി​​ക്കാൻ യോഗ്യത ഉണ്ട്. ടെ​​ക്നീ​​ഷ്യ​​ന്‍ പ്ര​​ഫ​​ഷ​​നി​​ലു​​ള്ളവര്‍ക്ക് ഖ​​ത്ത​​ര്‍ ഡ്രൈ​​വി​​ങ് ലൈ​​സ​​ന്‍സ് അ​​പേ​​ക്ഷി​​ക്കാ​​ന്‍ യോ​​ഗ്യ​​ത​​യു​​ണ്ടെ​​ന്ന് ജ​​ന​റ​​ല്‍ ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഓ​​ഫ് ട്രാ​​ഫി​​ക്ക് വ്യ​​ക്ത​​മാ​​ക്കി. ഈ ​​പ്ര​​ഫ​​ഷ​​ന്​ മാ​​ത്ര​​മാ​​യി​​രി​​ക്കും ഇ​​ള​​വ്. അ​തേ​സ​മ​യം ഇ​​തേ​ ക്കു​​റി​​ച്ചു​​ള്ള വി​​വ​​രം അ​​റി​​ഞ്ഞി​​ട്ടു​​ണ്ടെ​​ങ്കി​​ലും എ​​ന്തെ​​ങ്കി​​ലും ഔ​​ദ്യോ​​ഗി​​ക​​മാ​​യ അ​റി​യി​പ്പ്​ ഡ്രൈ​​വി​​ങ് സ്കൂ​​ളു​​ക​​ള്‍ക്ക് ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്ന് പ​റ​യു​ന്നു. എ​​ല്ലാ ഡ്രൈ​​വി​​ങ് സ്കൂ​​ളു​​ക​​ളി​​ലും പോ​​ലീ​​സ് വി​​ഭാ​​ഗം പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​തു​​കൊ​​ണ്ടാ​​കാം ഔ​​ദ്യോ​​ഗി​​ക അ​റി​യി​പ്പ്​ അ​​യ​​ക്കാ​​തി​​രി​​ക്കാ​​നു​​ള്ള കാ​​ര​​ണം.

നി​​ല​​വി​​ലെ നി​​യ​​മ​​പ്ര​​കാ​​രം ഖ​ത്ത​റി​ൽ ചി​​ല​​യി​​നം തൊ​​ഴി​​ലു​​ക​​ളി​​ലു​​ള്ള​​വ​​ര്‍ക്ക് ഡ്രൈ​​വി​​ങ് ലൈ​​സ​​ന്‍സി​​ന് അ​​പേ​ ക്ഷി​​ക്കാ​​ന്‍ അ​​ര്‍ഹ​​ത​​യി​​ല്ല. ഡ്രൈ​​വി​​ങ് ലൈ​​സ​​ന്‍സി​​ന് അ​​ര്‍ഹ​​ത​​യി​​ല്ലാ​​ത്ത തൊ​​ഴി​​ലു​​ക​​ളി​​ല്‍ കൂ​​ടു​​ത​​ല്‍ തൊ​​ഴി​​ല്‍വി​ ഭാ​​ഗ​​ങ്ങ​​ളെ ഉ​​ള്‍പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തി​​രു​​ന്നു. എ​​ന്നാ​​ലി​​ത് താ​​ല്‍ക്കാ​​ലി​​കം മാ​​ത്ര​​മാ​​യി​​രി​​ക്കു​​മെ​​ന്നും അ​​ടി​​സ്ഥാ​ ന​​സൗ​​ക​​ര്യ​​വി​​ക​​സ​​ന​​പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ പൂ​​ര്‍ത്തി​​യാ​​യാ​​ലു​​ട​​ന്‍ വി​​ല​​ക്ക് നീ​​ക്കു​​മെ​​ന്നും ട്രാ​​ഫി​​ക് ജ​​ന​​റ​​ല്‍ ഡ​​യ​​റ​​ക്ട​​റേ​​റ്റ് നേ​​ര​​ത്തെ അ​​റി​​യി​​ച്ചി​​രു​​ന്നു. നി​​ര​​വ​​ധി റോ​​ഡ്​ വി​​ക​​സ​​ന​​പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളും അ​​ടി​​സ്ഥാ​​ന​​സൗ​​ക​​ര്യ​​വി​​ക​​സ​​ന​​പ​​ദ്ധ​​തി​ ക​​ളും പു​​രോ​​ഗ​​തി​​യി​​ലാ​​ണ്. ഇ​​ത്ത​​ര​​മൊ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ചി​​ല തൊ​​ഴി​​ലു​​ക​​ളെ ഡ്രൈ​വി​ങ്​ ലൈ​​സ​​ന്‍സി​​ൽ നി​ന്ന്​ ഒ​​ഴി​​വാ​​ക്കി​​യ​​ത്. തൊ​ഴി​ലി​ന്​ കാ​​ര്‍ അ​​ത്യാ​​വ​​ശ്യ​​മി​​ല്ലാ​​ത്ത വി​​ഭാ​​ഗ​​ങ്ങ​​ളെ​​യാ​​ണ് ഇ​ങ്ങ​നെ ഒ​​ഴി​​വാ​​ക്കി​​യ​​ത്. റോ​​ഡു​​ക​​ളു​​ടെ നി​​ര്‍മാ​​ണ​​പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ പൂ​​ര്‍ത്തി​​യാ​​ക്കി​​യാ​​ലു​​ട​​ന്‍ ഇ​​പ്പോ​​ള്‍ വി​​ല​​ക്കേ​​ര്‍പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള തൊ​​ഴി​ ല്‍വി​​ഭാ​​ഗ​​ങ്ങ​​ളെ ഡ്രൈ​​വി​​ങ് ലൈ​​സ​​ന്‍സി​​ന് അ​​പേ​​ക്ഷി​​ക്കാ​​ന്‍ ക​​ഴി​​യു​​ന്ന തൊ​​ഴി​​ല്‍വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ത്തും.