• Home
  • News
  • ഖരീഫ് സീസൺ: മുന്നൊരുക്കം ഉൗർജിതം

ഖരീഫ് സീസൺ: മുന്നൊരുക്കം ഉൗർജിതം

മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ഖരീഫ് സീസണുമായി ബന്ധപ്പെട്ട മുെന്നാരുക്കം അധികൃതർ ആരംഭിച്ചു. വിനോദസഞ്ചാരികളെ സ്വീകരിക്കാനായി വിവിധ വകുപ്പുകൾ എടുത്തുകൊണ്ടിരിക്കുന്ന നടപടികളും മറ്റും ചർച്ച ചെയ്യാനായി കഴിഞ്ഞദിവസം യോഗം ചേർന്നു.സ്റ്റേറ്റ് മന്ത്രിയും ദോഫാർ ഗവർണറുമായ സയ്യിദ് മുഹമ്മദ് സുൽത്താൻ അൽ ബുസൈദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ദോഫാറിലേക്കുള്ള എല്ലാ റോഡുകളിലും ഗതാഗതം ക്രമീകരിക്കുന്നതിന് മതിയായ പൊലീസ് സേവനം ഉറപ്പാക്കുക, ഹരിത ഇടങ്ങളും ബീച്ചുകളും സുരക്ഷിതമാക്കുക, സന്ദർശകരുടെ സുരക്ഷ നിലനിർത്തുക തുടങ്ങിയ വിഷയങ്ങളാണ് യോഗം ചർച്ചചെയ്തത്.

തുംറൈത്ത് വിലായത്തിലൂടെ ദോഫാർ ഗവർണറേറ്റിലേക്കും ഷാലിം, അൽ ഹല്ലാനിയത്ത് ദ്വീപുകളിലൂടെയുള്ള തീരദേശ പാതയിലേക്കും പോകുന്ന റോഡുകളുടെ സൈൻ ബോർഡുകൾ ശരിയാക്കുന്നതടക്കമുള്ള വിവിധ മുനിസിപ്പൽ സേവനം മെച്ചപ്പെടുത്താനുള്ള കാര്യങ്ങളും യോഗം വിശകലനം ചെയ്തു. സലാല വിലായത്തിന് അകത്തും പുറത്തുമായി നടക്കുന്ന വിവിധ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള വേദികളുടെ ഒരുക്കവും ചർച്ചചെയ്തു.

ഗവർണറേറ്റിലേക്ക് സന്ദർശകർ ഒഴുകുന്നത് കണക്കിലെടുത്ത് ചില ആരോഗ്യ േകന്ദ്രങ്ങളിൽ പ്രവൃത്തിസമയം വർധിപ്പിക്കുന്നതിനെ കുറിച്ചും വിശകലനം ചെയ്തു. ആരോഗ്യസേവനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനാണ് ഇങ്ങനെയൊരു മുന്നൊരുക്കം നടത്തുന്നത്. സലാല ഹാർട്ട് സെന്റർ ഉൾപ്പെടെയുള അത്യാഹിത കേന്ദ്രങ്ങളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനും ആവശ്യത്തിന് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനെപറ്റിയും യോഗം ചർച്ചചെയ്തു. ആദം-തുംറൈത്ത് റോഡിലും അതിർത്തി പോസ്റ്റുകളിലും ആംബുലൻസ് സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കുകയും ചെയ്യും.

ഭവന-താമസ സൗകര്യങ്ങളുടെ ലഭ്യത, സേവന നിലവാരം, സന്ദർശകരെ ഉൾക്കൊള്ളാനുള്ള കഴിവ്, സലാല നഗരത്തിലെയും വിലായത്തുകളിലെയും ഭക്ഷണലഭ്യത, ടെലികമ്യൂണിക്കേഷൻ, ടൂറിസ്റ്റ് സൈറ്റുകളിലേക്കുള്ള റോഡുകളുടെ നിലവാരം എന്നിവയും ചർച്ചചെയ്തു. ടൂറിസ്റ്റ് സീസണിൽ വിനോദസഞ്ചാരികളെയും സന്ദർശകരെയും എത്തിക്കാനായി ഒമാൻ എയറിന്റെയും സലാം എയറിന്റെയും വിമാന സർവിസുകളുടെ എണ്ണം വർധിപ്പിക്കുന്നതിനെ കുറിച്ചും ആലോചിക്കും. സീസൺ സമയത്ത് സ്വദേശികൾക്കും വിദേശികൾക്കും ഗുണനിലവാരമുള്ള സേവനം നൽകുന്നിതിന് ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ഏകോപനം ഉണ്ടാകണെമന്ന് ദോഫാർ ഗവർണറും സ്റ്റേറ്റ് മന്ത്രിയുമായ സയ്യിദ് മുഹമ്മദ് സുൽത്താൻ അൽ ബുസൈദി ആവശ്യപ്പെട്ടു.

യോഗത്തിൽ ദോഫാർ ഡെപ്യൂട്ടി ഗവർണർ ശൈഖ് മുഹന ബിൻ സെയ്ഫ് അൽ ലംകി, ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് ബിൻ മുഹ്‌സിൻ അൽ ഗസാനി, പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെയും ദോഫാർ ഗവർണറുടെ ഓഫിസിലെ നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു. ഖരീഫിനോടനുബന്ധിച്ചുള്ള മഴക്കാല സീസൺ ആരംഭിക്കുന്നത് ജൂലൈ 23 മുതൽ സെപ്റ്റംബർ 21വരെയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇവിടേക്ക് ഓരോ സീസണിലും എത്താറുള്ളത്. ദോഫാർ ഗവർണറേറ്റി‍െൻറ അനുകൂല കാലാവസ്ഥയും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. 2019ൽ, ലോകത്തി‍െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 7,50,000 സഞ്ചാരികളാണ് ദോഫാർ ഗവർണറേറ്റിൽ എത്തിയിരുന്നത്. ഖരീഫ് സീസണിനോടനുബന്ധിച്ച ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന സലാല ടൂറിസം ഫെസ്റ്റിവെലി‍െൻറ ആഘോഷപരിപാടികൾ ഈ വർഷം വിവിധ ഇടങ്ങളിലാണ് നടക്കുക.

ഇത്തീനിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നിരുന്ന പരിപാടികൾ, പാർക്കുകൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷവും മുടങ്ങിക്കിടന്നിരുന്ന ഫെസ്റ്റിവെല്ലാണ് വികേന്ദ്രീകൃത സ്വഭാവത്തിൽ ഈ വർഷം നടത്തുന്നത്. കോവിഡി‍െൻറ നിയന്ത്രണങ്ങളിൽ ഇളവുകൾ ഉള്ളതിനാൽ ഈ വർഷം സലാലയിലേക്കും മറ്റും രാജ്യത്തുനിന്നും പുറത്തുനിന്നുമായി കൂടുതൽ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷ.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

BAHRAIN LATEST NEWS

View All