12-17 പ്രായക്കാർക്ക് ഇഷ്ടാനുസരണം രണ്ടാം ബൂസ്റ്റർ ഡോസ്
മനാമ: ബഹ്റൈനിൽ 12-17 പ്രായക്കാർക്ക് ഇഷ്ടാനുസരണം രണ്ടാം ബൂസ്റ്റർ ഡോസിന് ദേശീയ മെഡിക്കൽ പ്രതിരോധ സമിതി അനുമതി നൽകി. അവസാന ഡോസ് സ്വീകരിച്ച് ഒമ്പതുമാസം കൂടുമ്പോൾ ഇവർക്ക് കോവിഡ് -19 ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. തീരുമാനം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
ഫൈസർ-ബയോൺടെക് വാക്സിൻ അല്ലെങ്കിൽ, ആദ്യ ബൂസ്റ്റർ ഡോസായി സ്വീകരിച്ച വാക്സിൻ രണ്ടാം ബൂസ്റ്റർ ഡോസായി സ്വീകരിക്കാം. രോഗമുക്തി നേടിയവർക്ക് രോഗം സ്ഥിരീകരിച്ച തീയതി മുതൽ ആറുമാസത്തിന് ശേഷവും ആദ്യ ഡോസ് സ്വീകരിച്ച് ഒമ്പത് മാസത്തിനുശേഷവും ഇഷ്ടാനുസരണം രണ്ടാം ബൂസ്റ്റർ ഡോസ് സ്വീകരിക്കാം.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.