• Home
  • News
  • വ്യവസ്ഥ പാലിക്കാതെ തൊഴിലാളി നിയമനം; 4 ഓഫിസുകൾ അടപ്പിച്ചു

വ്യവസ്ഥ പാലിക്കാതെ തൊഴിലാളി നിയമനം; 4 ഓഫിസുകൾ അടപ്പിച്ചു

ദോഹ∙ വ്യവസ്ഥകൾ പാലിക്കാതെ വിദേശരാജ്യങ്ങളിൽ നിന്നു തൊഴിലാളികളെ നിയമിച്ച 4 ഓഫിസുകൾ അധികൃതർ അടപ്പിച്ചു. തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. റിക്രൂട്‌മെന്റ് ഏജൻസികളും തൊഴിലുടമകളും തമ്മിലുള്ള കരാർ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നാണു നടപടി. അൽ തഖാധും, ഗോൾഡൻ ആരോ, ഗ്രീൻലാൻഡ്, സിറ്റി ജോബ്‌സ് എന്നീ മാൻപവർ ഓഫിസുകളാണ് അടച്ചത്.

തൊഴിൽ നിയമങ്ങൾ പാലിച്ചാണോ പ്രവർത്തനം എന്നുറപ്പാക്കാൻ റിക്രൂട്‌മെന്റ് ഏജൻസി ഓഫിസുകളിൽ പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി. 

റിക്രൂട്‌മെന്റ് ഓഫിസുകളുടെ ലംഘനം ശ്രദ്ധയിൽപെട്ടാൽ 40288101 എന്ന ഹോട്‌ലൈനിലോ [email protected] എന്ന ഇ-മെയിലിലോ അധികൃതരെ അറിയിക്കാം.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

BAHRAIN LATEST NEWS

View All