കടുത്ത വേനൽക്കാലം: കുവൈറ്റിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നേക്കും
കുവൈറ്റിൽ വേനൽക്കാലം വരുന്നതോടെ ഭക്ഷ്യവസ്തുക്കൾക്ക് വില വർദ്ധിച്ചേക്കുമെന്ന് സൂചന. ആഗോളതലത്തിൽ ക്ഷാമം അനുഭവിക്കുന്നതിനിടെയാണ് വേനൽ കൂടി പ്രത്യാഘാതമുണ്ടാക്കുന്നത്. മൂന്നു വർഷത്തോളമായുള്ള കോവിഡ് മഹാമാരിയുടെ പ്രത്യാഘാതത്തിൽ നിന്നും രാജ്യം ഇതുവരെ കരകയറിയിട്ടില്ല വേനൽക്കാലത്ത് ലോകരാജ്യങ്ങളെ ചരക്കുകളുടെ ശ്രമം വലിയ ബാധിച്ചേക്കുമെന്ന ഭീതി നിലനിൽക്കുകയാണ്. ഭക്ഷണം, വസ്ത്രങ്ങൾ, ആഡംബര വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ വിലക്കയറ്റം സാധാരണക്കാരെ വെട്ടിലാക്കിയിരിക്കുകയാണ്. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി, കോവിഡ് മഹാമാരി, തൊഴിലാളിക്ഷാമം, റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയവയാണ് വിലക്കയറ്റത്തിന് കാരണമായി കടയുടമകൾ പറയുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.