• Home
  • News
  • ത്വാഇഫിലൊരുക്കിയ റോസ്​ പുഷ്പ്പ കൊട്ടക്ക്​ ഗിന്നസ്​ റെക്കോഡ്

ത്വാഇഫിലൊരുക്കിയ റോസ്​ പുഷ്പ്പ കൊട്ടക്ക്​ ഗിന്നസ്​ റെക്കോഡ്

ത്വാഇഫ്​: ത്വാഇഫ്​ റോസ്​ കൊട്ടക്ക്​ ഗിന്നസ്​ റെക്കോർഡ്​. 2018 മുതലുള്ള സിംഗപ്പൂർ ​റോസ്​ കൊട്ടയുടെ ഗിന്നസ്​ വേൾഡ്​ റെക്കോർഡാണ്​ ത്വാഇഫ്​ റോസ്​ കൊട്ട തകർത്തത്​. ത്വായിഫ് റോസ് കൊട്ടയുടെ നീളം 12.129 മീറ്ററും വീതി 7.98 മീറ്ററും ഉയരം 1.297 മീറ്ററുമാണ്​. സിംഗപ്പൂർ കൊട്ടയുടെ അളവുകൾ 9.47 മീറ്റർ നീളവും 6 മീറ്റർ വീതിയും 1.2 മീറ്റർ ഉയരവുമായിരുന്നു. ത്വാഇഫ്​ റോസാപ്പൂ മേളയുടെ രണ്ടാം പതിപ്പിലാണ്​ ഈ അന്താരാഷ്​ട്ര റെക്കോർഡ്​ ലഭിച്ചിരിക്കുന്നത്​.

ഭീമാകാരമായ റോസ് കൊട്ടയുടെ എല്ലാ വശങ്ങളും ശ്രദ്ധിക്കപ്പെടുന്ന വ്യതിരിക്തമായ വിധത്തിലാണ്​സജ്ജീകരിച്ചിരിക്കുന്നത്​. കൊട്ടയിൽ 84,450 റോസാപ്പൂക്കളുണ്ട്​. ഏകദേശം 26 തരം മികച്ച റോസാപ്പൂക്കളിൽ നിന്നുള്ളവയാണിവ. ഇരുമ്പ്, മരം, കോർക്​, പ്ലാസ്റ്റിക്, പി.വി.സി പൈപ്പുകൾ എന്നിവ കൊണ്ടാണ്​ കൊട്ട നിർമിച്ചിരിക്കുന്നത്​.

ത്വായിഫ് ഗവർണറേറ്റിൽ നിന്നുള്ള 190-ലധികം യുവാക്കളും യുവതികളും ഇതിന്റെ നിർമാണത്തിനായി പ്രവർത്തിച്ചിട്ടുണ്ട്​. മേള ആരംഭിക്കുന്നതിന് മുമ്പ്​ 168 ലധികം മണിക്കൂർ ജോലി സമയം എടുത്താണ്​ കൊട്ട നിർമിച്ചിരിക്കുന്നത്​. ത്വാഇഫ്​ റോസാപ്പൂ മേളയുടെ രണ്ടാം പതിപ്പ് മെയ് ആറിന്​ ആണ്​ ആരംഭിച്ചത്​. 14 ദിവസം നീണ്ടുനിൽക്കും. ഒരു കൂട്ടം കലാകാരന്മാരുടെയും ബാൻഡ്​ സംഘങ്ങളുടെയും പങ്കാളിത്തത്തോടെയുള്ള 50 ലധികം തത്സമയ പ്രകടനങ്ങളും പ്രദർശനങ്ങളും മേളയിലുണ്ട്​.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

BAHRAIN LATEST NEWS

View All