ഒമാനിലെ താപനില കുതിച്ചുയരുന്നു
മസ്കത്ത് : രാജ്യത്ത് താപനില കുതിച്ചുയരുന്നതിനാൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം. പുറത്ത് ജോലിയെടുക്കുന്നവർ സൂര്യാഘാതവും തളർച്ചയും ഒഴിവാക്കനാവശ്യമായ കരുതലുകൾ കൈെകാള്ളുകയും വേണം. കമ്പനികൾ തൊഴിലാളികൾക്ക് ശരിയായ പരിചരണവും വെയിലേൽക്കാതിരിക്കാനുള്ള കാര്യങ്ങൾ ഒരുക്കി കൊടുക്കുകയും വേണം. ആവശ്യത്തിന് വെള്ളവും വിശ്രമവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ റുസ്താഖ് , ഇബ്രി, ഫഹൂദ്, എന്നിവിടടങ്ങളിൽ 45-50 ഡിഗ്രിസെൽഷ്യസുകൾക്കിടയിലായിരുന്നു ചൂട് േരഖപ്പെടുത്തിയിരിക്കുന്നത്.ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത് സലാലയിലാണ് -27ഡിഗ്രി സെൽഷ്യസ്. ഇവിടുത്തെ കൂടിയ ചൂട് 33 ഡിഗ്രി സെൽഷ്യസാണ്. വരും ദിവസങ്ങളിൽ ബൗഷർ, റുസ്താഖ്, സൂർ തുടങ്ങിയ പ്രദേശങ്ങളിൽ 45 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കും താപനിലയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. മുൻ വർഷങ്ങളിൽ ഇത്തരത്തിലുള്ള ചൂട് ജൂണിലാണ് അനുഭവപ്പെടാറുള്ളത്. രാവിലെ മുതൽക്ക് തന്നെ ചൂടുകാറ്റ് വീശുന്നതിനാൽ ജനജീവിതം ദുസ്സഹമാക്കുകയാണ്. ജൂണ്‍ പിറക്കും മുമ്പേ ചൂടിന്റെ കാഠിന്യം ഇതാണെങ്കില്‍ വരും മാസങ്ങളില്‍ അന്തരീക്ഷം ചുട്ടുപൊള്ളിക്കുമെന്ന ആശങ്ക നിഴലിക്കുന്നുണ്ട്.
രാജ്യത്ത് പൊള്ളുന്ന ചൂട് തുടങ്ങിയത് പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് ഏറെ ദുരിതമാകുന്നത്. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച് തൊഴിൽ മന്ത്രാലയം ജൂൺ ഒന്ന് മുതൽ ആഗ്സ്റ്റ് വരെ മധ്യഹാന വിശ്രമം നൽകാറുണ്ട്.ഇതുമൂലം 12.30 -3.30നും ഇടയിൽ ജോലികൾ നിർത്തിവെക്കുന്നത് നിർമാണ മേഖലയിലടക്കം പണിയെടുക്കുന്നവർക്ക് വലിയൊരു ആശ്വാസമാണ്. അതേസമയം, മധ്യാഹ്ന അവധിക്ക് ഇനി പത്ത് ദിവസത്തിലധികം ശേഷിക്കുന്നുണ്ട്. അതിനാൽ, കനത്ത ചൂട് കണക്കിലെടുത്ത് മധ്യഹാന വിശ്രമം നേരത്തെ നൽകണമെന്നണ് പല തൊഴിലാളികൾ പറയുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.